മല്ലപ്പള്ളി: ആനിക്കാട് പാതിക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ രണ്ട് തമിഴ്നാട് സ്വദേശികൾ പൊലീസ് പിടിയിൽ. തിരുനെൽവേലിപേട്ട സ്ട്രീറ്റിൽ വിരമണി (27), പരമശിവം (കാശി -22) എന്നിവരാണ് പിടിയിലായത്.
പാതിക്കാട് കല്ലുമണ്ണിൽ പൊന്നമ്മ മത്തായിയുടെ വീടിെൻറ കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കണ്ടതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കീഴ്വായ്പൂര് എസ്.ഐ മധു, പൊലീസുകാരായ ആദർശ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.