മല്ലപ്പള്ളി: പ്രളയങ്ങളും തീരം ഇടിയുന്നതും താലൂക്കിൽ മണിമലയാറിനു കുറുകെ നിർമിച്ച പാലങ്ങൾക്ക് ഭീഷണിയാകുന്നു. വർഷാവർഷം ഉണ്ടാകുന്ന പ്രളയത്തിലെ കുത്തൊഴുക്കിൽ പാലങ്ങൾക്ക് ബലക്ഷയം സംഭവിക്കുകയാണ്. പാലങ്ങളുടെ കാലപ്പഴക്കവും മറ്റൊരു കാരണമാണ്. ടൗണിലെ വലിയ പാലത്തിനും കുളത്തൂർമൂഴി പാലത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തീരം ഇടിയുന്നത് പാലങ്ങളുടെ അപ്രോച്ച് റോഡുകൾക്കും ഭീഷണിയാണ്.
ഞായറാഴ്ച ഉണ്ടായ പ്രളയത്തിൽ പുറമറ്റം കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച കോമളം പാലത്തിെൻറ സമീപ പാത ശക്തമായ ഒഴുക്കിൽ തകർന്നു. അേപ്രാച്ച് റോഡിെൻറ കല്ലൂപ്പാറ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗം 25 മീറ്ററോളം പാതയും കരയും ഒലിച്ചുപോയി. ഓരോ പ്രളയത്തിലും ഒഴുകിയെത്തുന്ന വലിയ തടിയും മരങ്ങളും മാലിന്യവും തങ്ങി നിന്ന് വൻതോതിലാണ് തീരം ഇടിയുന്നത്.
പടുതോട് പാലത്തിെൻറയും അടിവശത്ത് ഒഴുക്കിൽ അടിഞ്ഞുകൂടുന്നത് വന്മരങ്ങളും മുളക്കൂട്ടങ്ങളുമാണ്. കോമളം പാലത്തിന് നാലുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കാലപ്പഴക്കം കാരണം ടൗണിലെ വലിയ പാലത്തിെൻറ തൂണുകൾക്കും മറ്റും വിള്ളൽ വീണിരിക്കുകയാണ്. പാലത്തിന് സമാന്തര പാലം വേണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്.
കുളത്തൂർമൂഴിയിൽ കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് നിർമിച്ച കുളത്തൂർമുഴി പാലവും അപകട ഭീഷണിയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇവിടെ പാലത്തിനുസമീപം തീരം വൻതോതിൽ ഓരോ വർഷവും ഇടിഞ്ഞുതാഴുകയാണ്.
പാലത്തിന് സമീപം സംരക്ഷണഭിത്തി നിർമിച്ചതും പ്രളയത്തിൽ ഒലിച്ചുപോയി. കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കടൂർക്കടവിലെ മുണ്ടോലിക്കടവ് പാലത്തിനോട് ചേർന്ന് വലിയ തോതിൽ തീരം ഇടിഞ്ഞ് ഒലിച്ചു പോയി. 2018 ലെ പ്രളയത്തിൽ കോട്ടാങ്ങൽ നൂലുവേലിക്കടവിലെ തൂക്കുപാലത്തിന് കേടുപാട് സംഭവിച്ചിരുന്നു. ഈ പ്രളയത്തിൽ പാലം പൂർണമായും ഒലിച്ചുപോയി. തൂണുകൾ മാത്രമാണ് അവശേഷിച്ചത്. തീരം ഇടിയുന്നതും കാലപ്പഴക്കവും താലൂക്കിലെ നിരവധി പാലങ്ങൾക്ക് ഭീഷണിയായിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.