മല്ലപ്പള്ളി: പൂവനക്കടവ് - ചെറുകോൽപ്പുഴ, കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയും സന്ധിക്കുന്ന സി.എം.എസ് ഹൈസ്കൂൾ ജങ്ഷൻ അപകട മേഖലയായി മാറി. രണ്ട് റോഡുകളും ബി.എം. ആൻഡ് ബിസി നിലവാരത്തിൽ മെച്ചപ്പെടുത്തിയതിനാൽ വാഹനങ്ങൾ അമിത വേഗത്തിലാണെത്തുന്നത്. കോഴഞ്ചേരി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾക്ക് പൂവനക്കടവ് - ചെറുകോൽപുഴ റോഡിലേക്കു കയറാൻ ഏറെ പ്രയാസമാണ്.
ചെറുകോൽപുഴ റോഡിൽ കൂടിയെത്തുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. റാന്നി, എഴുമറ്റൂർ എന്നിവിടങ്ങളിലേക്കും കോഴഞ്ചേരിയിലേക്കുമുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും റോഡുകൾ സന്ധിക്കുന്ന ജങ്ഷനിലാണ്.
ഇത് മിക്കപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കോട്ടയത്തേക്കുള്ള എളുപ്പ മാർഗവും റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തിയതും ഇതുവഴി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചിട്ടുണ്ട്. ജങ്ഷനിൽ വാഹനങ്ങളുടെ വേഗ നിയന്ത്രണ സംവിധാനമൊരുക്കി അപകടം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.