മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ കാടുമൂടുന്നത് അപകട ഭീഷണിയാകുന്നു. ഇത് വാഹന ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതിനും പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതിനും കാരണമാകുകയാണ്. ചില പ്രദേശങ്ങളിൽ ദിശാബോർഡുകളും അപകട സൂചനാ ബോർഡുകളും കാണാൻ കഴിയാത്ത നിലയിലാണ് കാട് റോഡിലേക്ക് പടർന്നത്. റോഡിന്റെ വശങ്ങളിലെ വീടുകളിലെ ഫലവൃക്ഷങ്ങളുടെ ശിഖരങ്ങളും ചെടികളും റോഡിലേക്ക് പടർന്നു നിൽക്കുകയാണ്.
മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെടുന്നുമുണ്ട്. കൊടുംവളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. ദിശാബോർഡുകളിൽ കാടുകയറി കിടക്കുന്നതിനാൽ പരിചയമില്ലാത്തവർ നടുറോഡിൽ നട്ടംതിരിയുന്ന കാഴ്ചയാണ്.
അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുന്ന പാതയോരങ്ങളിലെ കാടും മരങ്ങളും മുറിച്ചു മാറ്റാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. അപകടങ്ങൾ ഉണ്ടായിട്ട് നടപടിയെടുക്കാമെന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. താലൂക്ക് വികസന സമിതി യോഗങ്ങളിലും മറ്റും തീരുമാനങ്ങൾ എടുക്കാറുണ്ടെങ്കിലും നടപ്പാക്കാൻ അധികൃതർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.