മല്ലപ്പള്ളി: മദ്യപിച്ച് വാഹനം ഓടിക്കാൻ സാധിക്കാത്തവിധം അബോധാവസ്ഥയിൽ കണ്ട സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം ചിറയക്കുളം സിന്ധുഭവനം വീട്ടിൽനിന്നും കോട്ടാങ്ങൽ കുളത്തൂർ നെല്ലിക്കൽ വീട്ടിൽ താമസിക്കുന്ന സുധികുമാറാണ് (32) കീഴ്വായ്പൂര് പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച ഉച്ചക്ക് 11.55ന് മല്ലപ്പള്ളി തിരുവല്ല റോഡിൽ ഇസാഫ് ബാങ്കിന്റെ മുന്നിലാണ് മദ്യപിച്ച് അബോധാവസ്ഥയിൽ സ്റ്റിയറിങ്ങിന്റെ മുകളിൽ തലവെച്ച് ലക്കുകെട്ടനിലയിൽ ഇയാളെ കണ്ടത്. ഇതുവഴിവന്ന കീഴ്വായ്പൂര് എസ്.ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ആൾക്കൂട്ടംകണ്ട് നിർത്തി അന്വേഷിച്ചപ്പോഴാണ് ബസ് ഓടിക്കാൻ കഴിയാത്ത നിലയിൽ ഡ്രൈവറെ കണ്ടത്.
സ്ഥലകാലബോധമില്ലാതെ പെരുമാറിയ ഇയാളെ ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്തി മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്, യാത്രക്കാരെ സൗകര്യപ്രദമായ വാഹനങ്ങളിൽ കയറ്റി വിട്ടശേഷം ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ വൈദ്യപരിശോധന നടത്തി കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. എസ്.ഐ പ്രസാദ്, എ.എസ്.ഐ അജു, എസ്.സി.പി.ഒ സജി ഇസ്മായിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.