മല്ലപ്പള്ളി: സൂചന ബോർഡുകൾ കാണാൻ കഴിയാത്ത വിധം കാടുകയറിയത് അപകടം ക്ഷണിച്ചുവരുത്തുന്നു. ചെറുകോൽപുഴ-പൂവനക്കടവ് റോഡിൽ ഇരുമ്പുകുഴി റോഡ് സന്ധിക്കുന്ന അരീക്കൽ ജങ്ഷനിലാണ് ഈ കാഴ്ച. റോഡിന്റെ വശത്തെ കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ സൂചന ബോർഡുകൾ കാടുകയറി വാഹന യാത്രികരുടെ കാഴ്ച മറയ്ക്കുന്ന നിലയിലെത്തിയത്.
സ്ഥലപരിചയമില്ലാതെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജങ്ഷനിലെത്തുമ്പോൾ നട്ടംതിരിയുകയാണ്. ഇത് അപകടങ്ങൾക്കും വഴിയൊരുക്കുന്നു. ഒരാഴ്ചക്കിടയിൽ നിരവധി അപകടങ്ങൾ ഈ ഭാഗത്തുണ്ടായി. റോഡിന്റെ വശങ്ങൾ കാടുമൂടിയതിനാൽ കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ റോഡിലെ വിവിധ സ്ഥലങ്ങളിലെ ദിശ, സൂചന ബോർഡുകൾ തകർന്ന നിലയിലുമാണ്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.