മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ പേവിഷബാധയുള്ള കുറുനരിയുടെ കടിയേറ്റ് അഞ്ചുപേർ വാക്സിനെടുത്ത് ചികിത്സയിൽ കഴിയുന്നു. 11 പേരോളം നിരീക്ഷണത്തിലാണ്. നിരവധി നായ്ക്കളെയും പശുക്കളെയും കടിച്ചതായാണ് റിപ്പോർട്ട്. തൊട്ടടുത്ത ദിവസം കോട്ടാങ്ങൽ ജങ്ഷനിൽ ചത്ത നിലയിൽ കാണപ്പെട്ട കുറുനരിക്കും പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തുടർച്ചയായ കുറുനരി ശല്യം ജനങ്ങളെയും സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. അടിയന്തിര നടപടി സ്വീകരിക്കാൻ പ്രമോദ് നാരായണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തെരുവ് നായ്ക്കളെ മൃഗ സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഡോഗ് ക്യാച്ചേഴ്സിനെ ഉപയോഗപ്പെടുത്തി പിടികൂടി 30നും 31നും ജൂണ്‍ ഒന്നിനും ചുങ്കപ്പാറ, കോട്ടാങ്ങൽ, വായ്പൂര്, പാടിമണ്‍ എന്നിവിടങ്ങളിൽ വാക്സിനേഷൻ നടത്തും. വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നടത്താനും കുറുനരിയുടെ കടിയേറ്റവരെ നിരന്തരം നിരീക്ഷിക്കുന്നതിനും കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. കുറുനരിയുടെ കടിയേറ്റവർക്ക് ചികിത്സാ ധനസഹായം ലഭിക്കാൻ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി രാജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എ ജമീലാ ബീവി, ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. കരുണാകരൻ, ദീപ്തി ദാമോദരൻ, ജോളി ജോസഫ്, അഞ്ജു സദാനന്ദൻ, അഖിൽ എസ്. നായർ, കെ.പി. അഞ്ജലി, ജസീല സിറാജ്, തോജസ് കുമ്പിളുവേലിൽ, അമ്മിണി രാജപ്പൻ, വെറ്ററിനറി അസിസ്റ്റൻറ് പ്രോജക്ട് ഓഫീസർ.ഡോ.മാത്യു ഫിലിപ്പ്, വെറ്ററിനറി സർജൻ ഡോ.സുമയ്യ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലാവണ്യ രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.