മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ വീണ്ടും കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. കല്ലംമാക്കൽ മഠത്തുംമുറിറോഡിൽ ചൂരക്കുറ്റിയിൽ ശർക്കര നിർമാണശാലക്ക് സമീപമാണ് കഴിഞ്ഞ ദിവസം നാട്ടുകാർ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തിയത്.
പഞ്ചായത്തംഗം അമ്മിണി രാജപ്പൻ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കരികുളം റേഞ്ച് ഓഫിസിൽ നിന്ന് എസ്.എഫ്.ഒ വി. വിനയന്റെ നേതൃത്വത്തിൽ ബി.എഫ്.ഒമാരായ എസ്. അജ്മൽ, ആർ. വിദ്യാകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുറുനരിയുടെ ജഡം പാലോട് അനിമൽ ഡിസീസ് സെന്ററിലേക്ക് മാറ്റുകയും പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിൽ കഴിഞ്ഞ മാസം വ്യാപകമായി കുറുനരിയുടെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിൽ ഒമ്പത് പേർക്ക് കടിയേറ്റിരുന്നു.
പിന്നീട് കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിൽ കുറുക്കനെയും കുറുനരിയെയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പരിശോധനയിൽ ഇവക്കും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.