മല്ലപ്പള്ളി: താലൂക്ക് പ്രദേശങ്ങളിൽ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷമാകുന്നു. വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ആക്രമണം സ്ഥിരമാകുന്നു. ചേന, ചേമ്പ്, കപ്പ, കാച്ചിൽ വാഴ, തെങ്ങിൽ തൈകൾ എന്നിവയെല്ലാം നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം എഴുമറ്റൂർ, കൊറ്റനാട് മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കപ്പെട്ടു. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് നശിപ്പിക്കുന്നത്.
കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കർഷകന്റെ അധ്വാനഫലത്തെ നശിപ്പിക്കുന്നതോടെ ഗത്യന്തരമില്ലാതെ നട്ടംതിരിയുകയാണ് ഓരോ കർഷക കുടുംബങ്ങളും. വേനൽചൂട് കടുത്തോടെ വനംവിട്ടിറങ്ങുന്ന കുരങ്ങുകൾ കരിക്ക്, വാഴക്കുലകൾ, അടയ്ക്ക എന്നിവയെല്ലാം നശിപ്പിക്കുകയാണ്.
മറ്റു ബാങ്ക് വായ്പകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കടമെടുത്ത് പാട്ടകൃഷി ചെയ്ത കർഷകരെല്ലാം ഇതുമൂലം കടക്കെണിയിൽ നട്ടം തിരിയുകയാണ്. വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമായിരുന്ന കാട്ടുപന്നി ശല്യം ജനവാസമേഖലകളിലും വ്യാപകമായിരിക്കുകയാണ്. കൃഷി ഉപജീവനമാർഗമാക്കിയ കർഷക കുടുംബങ്ങൾ ഇപ്പോൾ മുഴുപ്പട്ടിണിയിലാകുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.