മല്ലപ്പള്ളി: വർക്ഷോപ്പിൽ പണിയുന്നതിന് സൂക്ഷിച്ചിരുന്ന മാരുതി കാർ മോഷ്ടിച്ച് കടന്ന അന്തർജില്ല വാഹനമോഷ്ടാക്കൾ തിരുവനന്തപുരത്ത് പൊലീസ് പിടിയിൽ. കഴക്കൂട്ടം പുല്ലാട്ടക്കാരി സോമസൂര്യ വീട്ടിൽ വാടകക്ക് താമസിച്ചുവന്ന നെടുമങ്ങാട് പത്താംകല്ല് ശിവദീപം വീട്ടിൽ അനന്തൻ ശിവകുമാർ (19), നെയ്യാറ്റിൻകര ധനുെവച്ചപുരത്ത് ഷാഹിന മൻസിലിൽ വീട്ടിൽ ഹാഷിദ് (18) എന്നിവരാണ് പിടിയിലായത്.
ഇവരുടെ സുഹൃത്തായ കൊല്ലം സ്വദേശി ഷാൻ ഓടിമറഞ്ഞു. വാഹനം മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം വാരനല്ലൂരിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൈ കാണിച്ച് നിർത്തിച്ചപ്പോൾ ഷാൻ ഇറങ്ങി ഓടുകയായിരുന്നു. സംശയം തോന്നിയ പൊലീസ് മറ്റ് രണ്ടുപേരെയും ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച വാഹനമാണെന്ന് പറഞ്ഞത്. തുടർന്ന് തിരുവല്ല ഡിവൈ.എസ്.പി രാജപ്പെൻറ നിർദേശാനുസരണം കീഴ്വായ്പൂര് ഇൻസ്പെക്ടർ സി.ടി. സഞ്ചയുടെ നേതൃത്വത്തിൻ പ്രതികളെ വാരനല്ലൂരിലെത്തി അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു.
അനന്തൻ പിടിച്ചുപറി, വാഹനമോഷണം ഉൾപ്പെടെ പത്തോളം കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവർ കൂട്ടായി നടത്തിയ മറ്റ് മോഷണങ്ങളെപ്പറ്റിയും പൊലീസ് കൂടുതലായി അന്വേഷിച്ചുവരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.