മല്ലപ്പള്ളി: കോട്ടാങ്ങൽ പാടിമൺ ജേക്കബ്സ് റോഡിലെ വായ്പൂര് കുളങ്ങരക്കാവ് ജങ്ഷനിൽ അപകടസാധ്യതയേറുന്നു.
കാലഹരണപ്പെട്ട സൂചന ബോർഡുകളും സ്ഥലപ്പേര് ബോർഡുകളും വാഹനയാത്രക്ക് തടസ്സമാകുന്നതായി ആക്ഷേപം ഉയരുന്നു.
കൊടുംവളവും കുത്തിറക്കവുമുള്ള മൂന്ന് റോഡുകൾ സന്ധിക്കുന്ന ജങ്ഷനാണിത്. നിയന്ത്രണമില്ലാതെ അമിതഭാര വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന പ്രദേശമാണിത്. നിയന്ത്രിത സ്കൂൾ സമയത്ത് പാതയോരങ്ങളിൽ പാർക്ക് ചെയ്യുന്ന ടിപ്പർ ലോറികൾ സമയം കഴിഞ്ഞാലുടൻ പരക്കംപാച്ചിൽ തുടങ്ങുന്നതോടെ വൈക്കംകവല മുതൽ ഗതാഗതക്കുരുക്കുമാണ്. വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമേ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയുകയുള്ളൂ.
പ്രധാന റോഡിലൂടെ വാഹനങ്ങൾ അമിത വേഗത്തിലെത്തുന്നത് ആശങ്കക്ക് ഇടയാക്കുന്നു. ജങ്ഷനിലെ അപകട സാധ്യത ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.