മല്ലപ്പള്ളി: കൃഷി ഭവനുകളിൽ ഓഫിസർമാരില്ലാത്തത് കർഷകർക്ക് ദുരിതമാകുന്നു. കോട്ടാങ്ങൽ, കൊറ്റനാട് എഴുമറ്റൂർ പഞ്ചായത്തുകളിൽ മാസങ്ങളായി സ്ഥിരം കൃഷി ഓഫിസർമാർ ഇല്ലാതായിട്ട്.
സ്ഥലം മാറ്റം ലഭിച്ച് പോയവർക്ക് പകരം ആളില്ല. കിലോമീറ്ററുകൾ അകലെയുള്ള ഓഫിസുകളിലെ ഉദ്യോഗസ്ഥർക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. കോട്ടാങ്ങലിൽ കുന്നന്താനം കൃഷി ഓഫിസർക്കും കൊറ്റനാട്ടിൽ ആനിക്കാട് കൃഷി ഓഫിസർക്കുമാണ് ചുമതല.
കോയിപ്രം ബ്ലോക്കിലെ എഴുമറ്റൂർ പഞ്ചായത്തിൽ കൃഷി ഓഫിസർ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഇരവിപേരൂർ ഓഫിസർക്കാണ് അധിക ചുമതല. ഓഫിസർമാരുടെ സേവനം കൃത്യമായി ലഭിക്കാത്തതുകാരണം സാമ്പത്തിക വർഷാവസാനം ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടസ്സപ്പെടുകയാണ്. സ്ഥിരം കൃഷി ഓഫിസർമാരുടെ അഭാവത്തിൽ മിക്കയിടത്തും കൃഷി അസിസ്റ്റന്റുമാരാണ് കാര്യങ്ങൾ നിർവഹിക്കുന്നത്. കൃഷി ഓഫിസുകളിൽ അടിയന്തരമായി സ്ഥിരം ഓഫിസർമാരെ നിയമിക്കണമെന്ന കർഷകരുടെ ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.