മല്ലപ്പള്ളി: പാടിമൺ-കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ ടിപ്പറുകളുടെ മത്സരയോട്ടം കാരണം കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. ശാസ്താംകോയിക്കൽ, പള്ളിപ്പടി, കുളങ്ങരക്കാവ്, പുത്തൂർ പടി, എന്നിവിടങ്ങളിലൂടെയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. പെരുമ്പാറ-മുരണി റോഡിലും സ്ഥിതി ഇതുതന്നെയാണ് അമിതഭാരവുമായി ഒരു നിയന്ത്രണവുമില്ലാതെ മരണപ്പാച്ചിൽ നടത്തുന്നതിനാൽ ജനം ഭയാശങ്കയിലാണ്.
ഗ്രാമീണ റോഡുകളിൽനിന്ന് പ്രധാന റോഡിലേക്ക് നിരനിരയായി കടക്കുന്നത് ഭയം ഉളവാക്കുന്നതായി യാത്രക്കാർ പറയുന്നു. നിരവധി അപകടങ്ങളും അപകട മരണങ്ങളും ഈ റോഡിൽ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.