മല്ലപ്പള്ളി: പെരുമ്പെട്ടിയിലെ കൈവശ കർഷകരുടെ അവകാശം കവർന്നെടുത്ത റാന്നി ഡി.എഫ്.ഒയുടെ തെറ്റായ കുറിപ്പ് പുറത്തുവന്നിട്ട് 35 വർഷം കഴിഞ്ഞു. അതിെൻറ ഇരകളായ നാട്ടുകാരുടെ ദുരിതം അറുതിയില്ലാതെ തുടരുന്നു. പെരുമ്പെട്ടിയിലെ 283/1 സർവേയിൽപെട്ട മുഴുവൻ ഭൂമിയും വലിയകാവ് റിസർവിെൻറ ഭാഗമാണെന്ന് ഡി.എഫ്.ഒ കുറിച്ചത് 1986 നവംബർ നാലിനായിരുന്നു.
പ്രദേശത്തെ ഭൂമി രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും അന്നത്തെ ഡി.എഫ്.ഒ വെണ്ണിക്കുളം സബ് രജിസ്ട്രാർക്ക് കത്തെഴുതി. പത്തനംതിട്ട ജില്ല രജിസ്ട്രാർ, വനം പി.സി.സി.എഫ്, കൊല്ലം സി.സി.എഫ് എന്നിവരെ ഇക്കാര്യം എഴുതി അറിയിച്ചതുകൂടാതെ ജില്ല കലക്ടർക്ക് പെരുമ്പെട്ടിയിലെ വസ്തുവിെൻറ റജിസ്ട്രേഷൻ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന ഉത്തരവ് എല്ലാ വില്ലേജ് ഓഫിസിലും രജിസ്റ്റർ ഓഫിസുകളിലും നൽകണമെന്നും കൂടി ഡി.എഫ്.ഒ രേഖാമൂലം ആവശ്യപ്പെട്ടു.
അങ്ങനെയാണ് പെരുമ്പെട്ടിക്കാരുടെ അവകാശങ്ങൾ ഇല്ലാതായത്. അവർ വനവാസികളായത്. ആലപ്ര, വലിയകാവ് വനങ്ങൾ സംരക്ഷിച്ച് മണിമല വില്ലേജിലും പെരുമ്പെട്ടി വില്ലേജിലുംപെട്ട കൈവശ കർഷകർക്ക് പട്ടയം അനുവദിക്കണം എന്നാണ് സമരസമിതിയുടെ ആവശ്യം. വനത്തിെൻറ അതിർത്തി നിർണയിക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടായതും സർേവ ചെയ്ത് കർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന ഇടക്കാല റിപ്പോർട്ട് ഉണ്ടായതുമാണ് സമരകാലത്തുണ്ടായ എടുത്തുപറയാവുന്ന നേട്ടം. റിപ്പോർട്ട് പുറത്തുവന്നതോടെ സർേവ നടപടികൾ വനം വകുപ്പ് ഉന്നതൻ ഇടപെട്ട് മുടക്കുകയായിരുന്നു എന്നാണ് സമിതിയുടെ ആരോപണം.
സർവേ പുനരാരംഭിക്കണമെന്ന് 2021 ജനുവരിയിൽ സർക്കാർ രണ്ടാമതും ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് വഴങ്ങിയിട്ടില്ല. സർവേ നമ്പർ 283/1 മുഴുവൻ വലിയകാവ് വനത്തിെൻറ ഭാഗമാണെന്ന വാദം വനം നോട്ടിഫിക്കേഷന്‍ വിരുദ്ധമാണെന്ന് സമരസമിതി ചൂണ്ടിക്കാണിക്കുന്നു. 1592.5 ഏക്കർ ആണ് 283 /1 സർവേ നമ്പറിൽപെടുന്ന ഭൂമിയുടെ ആകെ വിസ്തൃതി. ഇതിൽ 1317 ഏക്കർ മാത്രമാണ് വനത്തിെൻറ ഭാഗം. ബാക്കി ഭൂമിക്കുമേൽ വനം വകുപ്പിന് ഒരു അധികാരവും ഇല്ലെന്നിരിക്കെയാണ് ഡി.എഫ്.ഒ നിരുത്തരവാദപരമായി ഉത്തരവിറക്കിയത്.
35 വർഷമായിട്ടും ഈ തെറ്റ് തിരുത്താൻ വനംവകുപ്പ് തയാറായിട്ടില്ല. ഡി.എഫ്.ഒയുടെ തെറ്റായ ധാരണ മൂലമാണ് 1991ൽ കർഷകരുടെ ഭൂമിയിൽ സംയുക്ത പരിശോധന നടന്നത്. 1977 നുമുമ്പ് 414 കുടുംബം വനം ൈകയേറി എന്നും അതിനുശേഷം 59 കുടുംബം വനം ൈകയേറി എന്നും ഒരു പട്ടിക ഉണ്ടാക്കി. ഈ പട്ടികപ്രകാരം ജനങ്ങൾക്ക് വനം ൈകയേറ്റ പട്ടയം നൽകാനാണ് ഇപ്പോൾ വനം വകുപ്പിെൻറ നീക്കം.
പത്തനംതിട്ട ജില്ലയിൽനിന്ന് വനം ൈകയേറിയ 6362 കുടുംബത്തിെൻറ പട്ടിക കേന്ദ്ര അനുമതിക്ക് സമർപ്പിച്ചതിൽ ഇവിടുത്തെ കർഷകരെയും ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതിെൻറ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് കർഷകർ പറയുന്നു. കാരണം, വലിയകാവിെൻറ ഉടമസ്ഥതയെച്ചൊല്ലി സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. ൈകയേറ്റം ആണെന്ന് സമ്മതിച്ചാൽ കർഷകർ ആ കേസിൽ ഉൾപ്പെടും. കേന്ദ്ര അനുമതി കിട്ടിയാലും പെരുമ്പെട്ടിയുടെ പട്ടയം കിട്ടാക്കനിയാകും. കേസിെൻറ വിധി ഇവിടത്തെ കർഷകരെ ബാധിക്കും. റീസർവേ നടത്തി 35 വർഷം മുമ്പുണ്ടായ അബദ്ധം തിരുത്താൻ അധികൃതർ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.