മല്ലപ്പള്ളി: വർഷങ്ങളായി കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽനിന്ന് മണിമല-കോട്ടാങ്ങൽ-ചുങ്കപ്പാറവഴി തിരുവനന്തപുരത്തിന് സർവിസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് സർവിസ് വൈകുന്നേരത്തെ ട്രിപ് മാറിയോടുന്നതായി പരാതി. രാവിലെ ഈ റൂട്ടിൽ സർവിസ് നടത്തുന്ന ബസ് വൈകീട്ട് തിരുവല്ല -ചങ്ങനാശ്ശേരിവഴി പൊൻകുന്നത്ത് സർവിസ് അവസാനിപ്പിക്കുകയാണ്.
ഗ്രാമീണ മേഖലയിലെ ദീർഘദൂര യാത്രക്കാർക്ക് പ്രയോജനമായിരുന്ന സർവിസ് അടിയന്തരമായി ചുങ്കപ്പാറ-കോട്ടാങ്ങൽവഴി പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്ന് മുസ്ലിംലീഗ് ചുങ്കപ്പാറ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം അസീസ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അഷറഫ് മൗലവി അധ്യക്ഷതവഹിച്ചു.
വനിത ലീഗ് ജില്ല സെക്രട്ടറി അൻസിയ, സലാം, നിഷാദ് ചുങ്കപ്പാറ, അൻസാരി വഞ്ചികപ്പാറ, ഷാഹുൽ ഹമീദ്, നസീറ ഖാസിം, സബീന യൂനുസ്, അഷറഫ് കൊല്ലം പറമ്പിൽ, ഖാസിം തെക്കേതിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.