മല്ലപ്പള്ളി: ചുങ്കപ്പാറയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ദിവസം ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ പ്രസ് പടിക്കു സമീപം ബൈക്ക് യാത്രക്കാരന് തെരുവുനായുടെ കടിയേറ്റിരുന്നു. കടിച്ച നായെ നാട്ടുകാർ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു.
എന്നാൽ, അടുത്ത ദിവസം നായ് ചത്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നായുടെ ജഡം തിരുവല്ല പക്ഷി രോഗ നിർണയ കേന്ദ്രത്തിൽ പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ നായ്ക്ക് പേ വിഷബാധയുള്ളതായി സ്ഥിരീകരിച്ചതായാണ് അറിയുന്നത്.
നായുടെ കടിയേറ്റയാൾ താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ടൗണിലും പരിസരങ്ങളിലും നായ് ശല്യം രൂക്ഷമാണ്. ബസ്സ്റ്റാൻഡിനുള്ളിൽ നിരവധി നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. ചുങ്കപ്പാറ- പൊന്തൻപുഴ റോഡിൽ പഴയ തിയറ്റർ പടിയിൽ കാൽനടക്കാരെയും ബൈക്ക് യാത്രക്കാരെയും തെരുവുനായ്ക്കൾ ആക്രമിക്കാൻ വരുന്നത് പതിവാണ്. പലരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.