മല്ലപ്പള്ളി: യുവതിയെ അടുപ്പംകാണിച്ച് വശീകരിച്ച് ബലാത്സംഗം ചെയ്തശേഷം മുങ്ങിയ പ്രതിയെ ഒരുവർഷത്തിനുശേഷം തമിഴ്നാട്ടിൽനിന്ന് പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം ടി.വി പുരം ഉമക്കരി കോളനിയിൽ വിനോദാണ് (45) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാൻ തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പെൻറ നേതൃത്വത്തിൽ എ.എസ്.ഐമാരായ ടി.ഡി. ഹരികുമാർ, കെ.എൻ. സോമൻ, സി.പി.ഒമാരായ പ്യാരിലാൽ, മനോജ് കുമാർ, ജയ്സൺ, സാമുവൽ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ നാലുദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ല സൈബർ സെല്ലിെൻറ സഹായത്തോടെ പ്രതിയെ ചെന്നൈക്ക് സമീപത്തുനിന്ന് പിടികൂടിയത്.
45നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് പണവും മറ്റും അപഹരിച്ച് മുങ്ങുന്ന രീതിയാണ് പ്രതിക്കെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ ഒരു സ്ത്രീയുമായി കഴിയവേയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുമ്പെട്ടി എസ്.എച്ച് വിപിൻ ഗോപിനാഥൻ, പി.എച്ച്. അൻസിം, ജോൺ സി. സാമുവൽ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.