മല്ലപ്പള്ളി: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ കാടുമൂടുന്നത് അപകട ഭീഷണിയായി. ചില പ്രദേശങ്ങളിൽ ദിശാബോർഡുകളും അപകട സൂചന ബോർഡുകളും കാണാൻ കഴിയാത്ത നിലയിലാണ് കാട് റോഡിലേക്ക് പടർന്നുപിടിച്ചിരിക്കുന്നത്. റോഡ് വശങ്ങളിലെ വീടുകളിലെ ഫലവൃക്ഷ ശിഖിരങ്ങളും ചെടികളും റോഡിലേക്ക് പടർന്നു നിൽക്കുകയാണ്. ഇത് ബസ് യാത്രക്കാരുടെയും മറ്റും ദേഹത്ത് തട്ടി അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. കൊടുംവളവിൽ എതിരെ വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത സ്ഥിതിയാണ്. ദിശാബോർഡുകളിൽ കാടുകയറി കിടക്കുന്നതിനാൽ സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ വാഹനവുമായി കടന്നുപോകുമ്പോൾ നടുറോഡിൽ നട്ടംതിരിയുന്ന കാഴ്ചയാണ് പ്രധാന റോഡുകളിൽ മിക്കപ്പോഴും. പാതയോരങ്ങളിലെ കാടും മരങ്ങളും മുറിച്ചു മാറ്റുന്നതിന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ തീരുമാനങ്ങൾ എടുക്കാറുണ്ടെങ്കിലും നടപ്പിൽ വരുത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.