മല്ലപ്പള്ളി: സ്കൂൾ ഉച്ചഭക്ഷണത്തിനും കായിക താരങ്ങളുടെ പോഷകാഹാരത്തിനുമായി വിഭവ സഞ്ചിക്ക് തുടക്കമിട്ട് കുന്നന്താനം സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ഇവാൻ ജോസ് സുഭാഷിന്റെ പിറന്നാളിന് പായസക്കൂട്ട് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപികമാരായ കാർത്തിക എസ്. നായർ, ശ്യാമ എന്നിവർ ഏറ്റുവാങ്ങിയാണ് തുടക്കമിട്ടത്. പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ പിറന്നാൾ ദിനത്തിൽ സ്കൂളിന് നൽകുന്ന പിന്തുണ എന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
സ്കൂളിന് ഉപഹാരം തരുന്ന കുട്ടികളുടെ പിറന്നാൾ മാത്രമല്ല ആഘോഷിക്കുന്നത്. ചെറുതും വലുതുമായ ഉപഹാരങ്ങൾ തരാൻ ശേഷിയുള്ളവരാണ് രക്ഷിതാക്കളിൽ ഏറെയെങ്കിലും രക്ഷിതാക്കളുടെ ഉപേക്ഷക്കുറവുകൊണ്ടോ സാമ്പത്തിക പിന്നാക്കാവസ്ഥ കൊണ്ടോ ഏതെങ്കിലും കുട്ടിക്ക് വിഭവ സഞ്ചിയിൽ വിഭവങ്ങൾ നിറക്കാൻ കഴിഞ്ഞില്ലെങ്കിലും അവരുടെയും പിറന്നാൾ ആഘോഷിക്കപ്പെടും. ഒപ്പം അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും. പിറന്നാൾ ആഘോഷിക്കുന്ന കുട്ടിക്ക് പുസ്തകം, ചെടി, വൃക്ഷത്തൈ എന്നിവ സമ്മാനമായും നൽകും.
പ്രഥമാധ്യാപകൻ ലിജുകുമാർ, എസ്.എം.സി ചെയർമാൻ പി.ടി. ഷിനു, അധ്യാപകരായ ജയ്മോൻ ബാബുരാജ്, വി.പി. നിധിൻ, റിയ ജോൺ, കാർത്തിക എസ്. നായർ, എസ്. ഷമീന, വിദ്യമോൾ, പി.സി. അമ്പിളി, പി.ആർ. ജിഷ, എച്ച്.എ. നിമ്മി, ശ്യാമ, ജിഷമോൾ, കെ.എസ്. രമ്യ, ടി.ബി. ശ്രീജ, സി.ആർ. രജനി, സോണിയ ശിവാനന്ദൻ, രജനി മോൾ, സ്കൂൾ കൗൺസിലർ ആതിര പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.