മല്ലപ്പള്ളി: കാൽനടക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയായി തെരുവുനായ്ക്കൾ. കല്ലൂപ്പാറ പഞ്ചായത്ത് ഒന്നാം വാർഡിൽ ചെങ്ങരൂർ ബിഡ് കോളജ് മുതൽ ചെങ്ങരൂർ കവലവരെയാണ് നായ്ക്കൾ കൂട്ടമായുള്ളത്. ഇരുചക്ര വാഹനത്തിന്റെ പിന്നാലെ കുരച്ചുകൊണ്ട് ചാടുന്നതിനാൽ നിയന്ത്രണംവിട്ട് അപകടത്തിൽപെടുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ വീട്ടിലേക്ക് കൂട്ടത്തോടെ എത്തുകയും വീട്ടുടമസ്ഥയെ ആക്രമിക്കുകയും ചെയ്തിരുന്നു. ദിവസേന 500ലധികം സ്കൂൾ കുട്ടികൾ ബസ് കയറാൻ നിൽക്കുകയും കാൽനടയായി പോകാനും ഉപയോഗിക്കുന്ന റോഡാണിത്.
വിദ്യാർഥികളുടെ നേർക്ക് ഇവ കൂട്ടത്തോടെ എത്തുന്നതിനാൽ ഭയന്ന് ഓടുന്നതും അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. തെരുവുനായ് ശല്യം രൂക്ഷമായിട്ടും നിയന്ത്രിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.