മല്ലപ്പള്ളി: ടൗണിലും പരിസരങ്ങളിലും മോഷണവും മോഷണശ്രമങ്ങളും നിത്യസംഭവമാകുന്നു. നിയന്ത്രിക്കാൻ കഴിയാതെ അധികൃതർ. കഴിഞ്ഞ ദിവസം കളപ്പുരക്കൽ സ്റ്റോഴ്സിൽ ഓടിളകി അകത്തുകടന്ന് മേശയിൽ സൂക്ഷിച്ച 15000 രൂപ മോഷ്ടിച്ചിരുന്നു.
രണ്ടുമാസത്തിനുള്ളിൽ ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണവും മോഷണശ്രമങ്ങളും നടന്നു. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് അധികൃതർക്ക് കഴിയുന്നില്ല.
ചെങ്ങരൂർ സർവിസ് സഹകരണ ബാങ്ക് ഉൾപ്പെടെ പലയിടത്തും മോഷണം നടന്നിരുന്നു. കൈപ്പറ്റയിൽനിന്ന് കഴിഞ്ഞമാസം ബൈക്ക് മോഷണം പോയിരുന്നു.
പെട്രോൾ തീർന്നതിനെ തുടർന്ന് മണർകാടിന് സമീപം ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. മല്ലപ്പള്ളിയിലെ പല വ്യാപാര സ്ഥാപനങ്ങളിൽനിന്ന് മൊബൈൽ ഫോണുകളും മോഷണം പോയിട്ടുണ്ട്. ഇരുചക്ര വാഹനത്തിലെത്തി വീട്ടമ്മമാരുടെ മാല കവർന്ന് കടന്നുകളയുന്ന സംഘങ്ങളും മൊബൈൽ, ഫോൺ വിളിക്കുന്നതിനായി ചോദിച്ചുവാങ്ങി സ്ഥലംവിടുന്നവരും പ്രദേശങ്ങളിൽ വിലസുകയാണ്. ടൗണും പരിസരങ്ങളിലും മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്.
എന്നാൽ, മോഷ്ടാക്കളെ കണ്ടെത്തുന്നതിന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.