മല്ലപ്പള്ളി: എഴുമറ്റൂർ-തിരുവല്ല റൂട്ടിൽ രാവിലെയും രാത്രിയും സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് മുടങ്ങിയിട്ട് മൂന്നു വർഷം. ദുരിതത്തിലായി ജനങ്ങൾ. പുലർച്ച അഞ്ചിന് എഴുമറ്റൂരിൽനിന്ന് സർവിസ് ആരംഭിച്ച് ചുഴന, വാളക്കുഴി, വെണ്ണിക്കുളം, ഇരവിപേരൂർവഴി 6.10ന് തിരുവല്ലയിലെത്തും. തിരികെ രാത്രി 9.30ന് ഇതേ റൂട്ടിലൂടെ 10.30ന് എഴുമറ്റൂരിലെത്തി സ്റ്റേ ചെയ്തിരുന്ന സർവിസാണ് വർഷങ്ങളായി ഇല്ലാതായിരിക്കുന്നത്.
രാവിലെ ദീർഘയാത്ര ചെയ്തിരുന്നവരും വൈകിയെത്തിയിരുന്നവരുമായ നിരവധി യാത്രക്കാർ ഇതുമൂലം ദുരിതത്തിലാണ്. എഴുമറ്റൂർ, ചാലാപ്പള്ളി, വാളക്കുഴി, ചുഴന, ഇരുമ്പുകുഴി പ്രദേശങ്ങളിലെ യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. കോവിഡ് കാലത്ത് യാത്രക്കാരുടെ കുറവ് കാരണം അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതാണ് അധികൃതർ സർവിസ് നിർത്തലാക്കാൻ ഇടയാക്കിയത്. എന്നാൽ, പിന്നീട് പല സർവിസും പുനരാരംഭിച്ചെങ്കിലും ഇവിടത്തേതിന് മാത്രം അനക്കമില്ല. സർവിസ് പുനരാരംഭിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.