മല്ലപ്പള്ളി: ദേശീയ തപാൽ ദിനത്തിൽ വ്യത്യസ്തമായ പിറന്നാൾ സമ്മാനം പ്രധാനമന്ത്രിക്ക് തയാറാക്കി ചാലാപ്പള്ളി ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മിസ്ട്രസ് പാർവതി പി.നായർ. പരിസ്ഥിതിക്ക് ഇണങ്ങിയ 72 സീഡ് പേനകളാണ് തിങ്കളാഴ്ച രാവിലെ സ്പീഡ് പോസ്റ്റായി അയച്ചത്.
പഞ്ചായത്ത് അംഗങ്ങളുടെയും തപാൽ ജീവനക്കാരുടെയും സാന്നിധ്യത്തിൽ പാർവതി സീഡ് പേനകൾ പ്രധാനമന്ത്രിക്ക് അയച്ചു. ഉപയോഗശേഷം മണ്ണിൽ നട്ടാൽ ഉള്ളിൽനിന്ന് വിത്ത് മുളയ്ക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. സെപ്റ്റംബർ 17ന് 72-ാം പിറന്നാൾ ആഘോഷിച്ച പ്രധാന മന്ത്രിക്ക് 24 ഭാഷകളിൽ ജന്മദിന ആശംസകളും പരിസ്ഥിതി സന്ദേശങ്ങളും തപാൽ വകുപ്പിലെ വിവിധ ഡെപ്പോസിറ്റ് ഇൻഷുറൻസ് സന്ദേശങ്ങളും, ആലേഖനം ചെയ്താണ് പേന നിർമിച്ചിരിക്കുന്നത്. ഇതിനെല്ലാം പൂർണ പിന്തുണയുമായി അച്ഛൻ പ്രദീപും അമ്മ ജയശ്രീയും സഹോദരൻ ഗൗരിശങ്കറും ഒപ്പമുണ്ടെന്ന് പാർവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.