ബിനു സോമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാർ ആദരാഞ്ജലി അർപ്പിക്കുന്നു
മല്ലപ്പള്ളി: ദേശീയ ദുരന്ത നിവാരണ സേന മണിമലയാറ്റിൽ പടുതോട് പാലത്തിന് സമീപം വ്യാഴാഴ്ച നടത്തി മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച കല്ലൂപ്പാറ പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമന് (34) നാടിന്റെ യാത്രാമൊഴി.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വൈകീട്ട് മൂന്നിന് കല്ലൂപ്പാറ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സൗദിയിൽ നഴ്സായ ഏകസഹോദരി വിനീത ചടങ്ങിന് എത്തില്ലെന്ന് അറിയിച്ചതോടെയാണ് സംസ്കാരം ശനിയാഴ്ച നടത്തിയത്.
മന്ത്രി വീണ ജോർജ്, ആന്റോ ആന്റണി എം.പി, മാത്യു ടി. തോമസ് എം.എൽ.എ, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, തിരുവല്ല സബ് കലക്ടർ ശ്വേത നാഗർകോട്ടി, മുൻ എം.എൽ.എമാരായ ജോസഫ് എം. പുതുശ്ശേരി, രാജു എബ്രഹാം, സി.പി.എം ജില്ല സെക്രട്ടറി എ.പി. ഉദയഭാനു, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ആർ. സനൽകുമാർ, ബിന്ദു ചന്ദ്രമോഹൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.