അ​റ​സ്റ്റി​ലാ​യ വി​പി​ൻ

ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ആറുലക്ഷം തട്ടിയ പ്രതി പിടിയിൽ

പത്തനംതിട്ട: ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുപേരിൽ നിന്നായി ആറുലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പാലക്കാടുനിന്ന് തിരുവല്ല പൊലീസ് പിടികൂടി.

തിരുവല്ല നെടുമ്പ്രം കല്ലുങ്കൽ വെൺപാല വർഷാലയം വീട്ടിൽ വിനീത്, നെടുമ്പ്രം പുതുപ്പറമ്പിൽ മനു പി. മോഹൻ, നെടുമ്പ്രം കല്ലുങ്കൽ പാട്ടത്തിൽപറമ്പിൽ രാകേഷ് ആർ. രാജ് എന്നിവരിൽനിന്ന് രണ്ടുലക്ഷം വീതം വാങ്ങിയശേഷം ജോലിനൽകാതെ മുങ്ങിയ പ്രതി പാലക്കാട് മണ്ണാർക്കാട് പൊകശ്ശേരി പൂഞ്ചോല നാമ്പുള്ളിപുരക്കൽ വിപിനെയാണ് (27) അറസ്റ്റ് ചെയ്തത്.

വിനീതിനും രാകേഷിനും 50,000 രൂപ വീതം തിരികെ കൊടുത്തെങ്കിലും മനുവിന് തുകയൊന്നും മടക്കിനൽകിയില്ല. തുക മടക്കിനൽകാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ വധഭീഷണി മുഴക്കുകയാണുണ്ടായത്.

തുടർന്ന് വിനീതും മറ്റ് രണ്ടുപേരും തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം കേസെടുത്ത തിരുവല്ല പൊലീസ് പാലക്കാട് മുണ്ടൂർനിന്ന് പ്രതിയെ കണ്ടെത്തി തിരുവല്ലയിലെത്തിച്ചു. വിശദ ചോദ്യംചെയ്യലിനൊടുവിൽ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Man arrested for swindling Rs 6 lakh by offering job in Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.