പത്തനംതിട്ട: ആളില്ലാത്ത സമയം വാതില്‍ കുത്തിത്തുറന്ന് പ്രായപൂർത്തിയാകാത്ത മൂന്ന്പേർ ചേർന്ന് കവർന്ന സ്വര്‍ണവും പണവും വിൽക്കാൻ സഹായിച്ച പ്രതി അറസ്റ്റിൽ. കൂടല്‍ നിരത്തുപാറ അഞ്ചുമുക്ക് പടിപ്പുരവീട്ടില് സാലുവാണ് (വല്യപ്പു -21) അറസ്റ്റിലായത്.
പത്തനംതിട്ട കുമ്പഴ തുണ്ടുമണ്‍കര ടി.കെ. ഗോപാലകൃഷ്ണന് നായരുടെ വീട്ടില്‍ ഫെബ്രുവരി 14 നാണ് മോഷണം നടന്നത്. അലമാരയില്‍നിന്ന് 30 ഗ്രാം സ്വര്‍ണവും ലോക്കറില്‍ സൂക്ഷിച്ച 10,500 രൂപയും നഷ്ടപ്പെട്ടു.
വീട്ടിൽ ആരുമില്ലാതിരുന്ന സമയം പ്രായപൂര്‍ത്തിയാകാത്ത മൂന്ന്പേർ ചേര്‍ന്ന് വാതില്‍ പൊളിച്ചാണ് മോഷണം നടത്തിയത്. ഇവര്‍ പിന്നീട് മോഷണമുതലുകള്‍ സാലുവിനെ ഏല്പിക്കുകയും വില്‍ക്കുന്നതിന് സഹായം തേടുകയും ചെയ്തു. കോന്നിയിലെ ഒരു സ്വര്‍ണക്കടയില്‍ മോഷണമുതൽ വിറ്റു.
മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. ഇയാളെ വീട്ടില്‍നിന്ന് പത്തനംതിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി. ബിനീഷ്ലാൽ, എസ്.ഐ സഞ്ജു ജോസഫ്, എ.സി.പി.ഒ സജി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പ്രതികളിൽ രണ്ടുപേരെ പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.