പത്തനംതിട്ട: ജനറൽ ആശുപത്രി പരിസരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങുന്നത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കോവിഡ് കാലത്ത് കലക്ടറേറ്റില്‍ പ്രവര്‍ത്തിച്ച ഓക്സിജന്‍ വാര് റൂമിലേക്ക് ജനറല്‍ ആശുപത്രിയില്‍നിന്ന് നിറക്കാന്‍ കൊടുത്ത സിലിണ്ടര്‍ അടിയന്തരമായി തിരികെവാങ്ങാന്‍ യോഗം തീരുമാനിച്ചു. ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും.
ആശുപത്രിയുടെ അല്ലാത്ത ബോര്‍ഡുകള്‍ പരിസരത്തുനിന്ന് നീക്കംചെയ്യും. ആശുപത്രി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കുന്നതിന് പെട്രോ കാര്‍ഡ് ഉപയോഗിക്കും.
ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കൂട്ടായ ശ്രമം ഉണ്ടാവണമെന്ന് യോഗത്തില്‍ യോഗത്തിൽ അധ്യക്ഷതവഹിച്ച നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി പങ്കെടുത്തു. നഗരസഭ വൈസ് ചെയര്പേഴ്സൻ ആമിന ഹൈദരാലി, കൗണ്‍സിലര്‍മരായ സിന്ധു അനില്‍, ജെറി അലക്സ്, ഇന്ദിരമണിയമ്മ, എച്ച്.എം.സി അംഗങ്ങളായ ഷാഹുല്‍ ഹമീദ്, അഡ്വ. വര്‍ഗീസ് മുളക്കല്‍, എം.ജെ. രവി, പി.കെ. ജയപ്രകാശ്, റെനീസ് മുഹമ്മദ്, എല്‍. സുമേഷ് ബാബു, സാം, ജോസ് മോഡി, നൈസാം, റിജിന്‍, പൊന്നമ്മ ശശി, ഗവ. നോമിനി ഡോ. ഗംഗാധരപിള്ള, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി, എന്‍.എച്ച്.എം ഡി.പി.എം ഡോ. ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് എ. അനിത, മുനിസിപ്പല്‍ എന്‍ജിനീയര്‍ സുധീര്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.