പത്തനംതിട്ട: കേന്ദ്ര ഭരണം കൈയാളുന്ന നരേന്ദ്രമോദി സർക്കാർ ഭരണഘടന തത്ത്വങ്ങൾ അട്ടിമറിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതായി ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റുമാർ, ബൂത്ത് ലെവൽ ഏജന്റുമാർ എന്നിവർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ജില്ലതല ഉദ്ഘാടനം മൈലപ്ര സാംസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുത പാരമ്പര്യവും മതേതര മൂല്യങ്ങളും ഇല്ലാതാക്കാനും ചരിത്രം വളച്ചൊടിച്ച് സംഘ്പരിവാർ അജണ്ട നടപ്പാക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കെ.പി.സി.സി അക്കാദമിക് വിദഗ്ദ സമിതി അംഗം പ്രദീപ് താമരക്കുടി ശില്പശാല നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.