പന്തളം: ബാല്യത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥിയായ യുവാവ് ഇരുവൃക്കയും തകരാറിലായതോടെ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പന്തളം തുമ്പമൺ മുട്ടത്തുവീട്ടിൽ ജിഷ്ണുവാണ് (25) കരുണക്കായി കാത്തിരിക്കുന്നത്.
നാട്ടിലെ ഏതുകാര്യത്തിനും മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന എം.എസ്. ശ്രീസുതെൻറ മകനാണ് ജിഷ്ണു.
ശ്രീസുതൻ വൃക്കരോഗം പിടിപെട്ട് മരിക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ജിഷ്ണു. പിതാവിെൻറ ചികിത്സക്കായി വീട് ഉൾപ്പെടെയുള്ള സ്വത്തുക്കളെല്ലാം വിൽക്കേണ്ടി വന്നതോടെ ജിഷ്ണുവും ഇപ്പോൾ പിഎച്ച്.ഡിക്ക് പഠിക്കുന്ന സഹോദരിയും ബന്ധുവിെൻറ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. വെല്ലുവിളികളെ നേരിട്ടുകൊണ്ടു പഠിച്ചുമുന്നേറിയ ജിഷ്ണു എം.ബി.എക്ക് പഠിക്കുമ്പോഴാണ് വൃക്കരോഗം പിടികൂടുന്നത്. ജീവൻ നിലനിർത്തുന്നത് ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് നടത്തിയാണ്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സക്കായി 40 ലക്ഷത്തോളം രൂപ വേണം. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന ജിഷ്ണുവിനോ ബന്ധുവിനോ അതിന് കഴിയില്ല.
പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ്, തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, വിവിധ രാഷ്ട്രീയ കക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ ജിഷ്ണു ചികിത്സ സഹായ സമിതി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പന്തളം നഗരസഭ അധ്യക്ഷ, തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗം എസ്. ജയൻ, സഹായസമിതി കൺവീനർ എം.ബി. ബിനുകുമാർ എന്നിവരുടെ പേരിൽ എസ്.ബി.ഐ തുമ്പമൺ ശാഖയിൽ പ്രത്യേക ജോയന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്: അക്കൗണ്ട് നമ്പർ: 40895416079. ഐ.എഫ്.എസ്.സി കോഡ്: SBIN0070080.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.