പുല്ലാട്: മഴക്കാലശുചീകരണ പ്രവൃത്തികള്‍ കൃത്യമായി നടക്കാത്തതിനാല്‍ റോഡുകളില്‍ എങ്ങും വെള്ളക്കെട്ടുകള്‍. കാലവര്‍ഷം ശക്തമായതോടെ ഗ്രാമീണ റോഡുകളുടെ ഇരുവശത്തുമുള്ള തോടുകളും പൊതുമരാമത്ത് വകുപ്പിന്റെ റോഡിനോട് ചേര്‍ന്നുളള ഓടകളും നിറഞ്ഞ് കവിഞ്ഞതിനാല്‍ വെള്ളം സുഗമമായി ഒഴുകി പോകുന്നില്ല. ഇതു മൂലം പല ഗ്രാമീണ റോഡുകളിലുടെയും കാല്‍നട യാത്രപോലും അസാധ്യമായിരിക്കുകയാണ്. കോയിപ്രം പഞ്ചായത്തിലെ പുല്ലാട് ജങ്ഷനില്‍ നിന്ന് പൂവത്തൂരിലേക്കുള്ള പൊലീസ് സ്റ്റേഷന് റോഡില്‍ കൂടി ഇരുചക്രവാഹനങ്ങള്‍ക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
റോഡിനോട് ചേര്‍ന്ന തോടുകള്‍ വൃത്തിയാക്കാത്തതും സമീപ ഭൂമികളില്‍ മണ്ണിട്ട് നിറച്ചതുമാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. ആധുനിക രീതിയില്‍ നവീകരിച്ച കുമ്പനാട്-ആറാട്ടുപുഴ റോഡിനോട് ചേര്‍ന്ന ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ ജല നിര്‍ഗ്ഗമന മാര്‍ഗ്ഗം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം നിറഞ്ഞുകിടക്കുകയാണ്. റോഡിനിരുവശങ്ങളിലും കാട് മൂടിയിരിക്കുകയാണ്. തിരുവല്ല -കുമ്പഴ സംസ്ഥാന പാതയിലെ പുല്ലാട് ജങ്ഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കോയിപ്രം പഞ്ചായത്തോഫീസിന്റെ മുമ്പിലും വെള്ളം നിറഞ്ഞുകിടക്കുകയാണ്.
കോയിപ്രം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട തെറ്റുപാറ കോളനിയോട് ചേര്‍ന്ന് കിടക്കുന്ന 16 വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി അതി തീവ്ര മഴയെതുടര്‍ന്ന് വെള്ളംകയറി. പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ ഇടതുകര കനാല്‍ കടന്നുപോകുന്നതിനോട് ചേര്‍ന്നാണ് ഈ പ്രദേശം. വെള്ളം കയറുന്നതിന് കാരണമായ ഇരപ്പന്തോടിലെ മാലിന്യങ്ങള്‍ മാറ്റി ബണ്ടുകള്‍ പൊളിച്ച് ഭാവിയില്‍ വെള്ളം കയറാതിരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ സോണി കുന്നപ്പുഴ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.