പത്തനംതിട്ട: സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ് ഒരു ജില്ല, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ചികിത്സ ഇവിടെ പൂര്‍ണമായും സൗജന്യമാണ്.
മലയോര ജില്ലയായ പത്തനംതിട്ടയില്‍ സ്‌ട്രോക് വന്ന രോഗികള്‍ക്ക് ഉടൻ ചികിത്സ നല്‍കാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിലാണ് ജനറല്‍ ആശുപത്രിയില്‍ സേവനം സജ്ജമാക്കിയത്. നേട്ടം കൈവരിക്കാന്‍ പരിശ്രമിച്ച ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയുടെ കീഴിൽ പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലയിലെയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക് യൂനിറ്റ് ആരംഭിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.