പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ആലംബഹീനർക്ക് പണിതുനൽകുന്ന 194ാമത് സ്നേഹഭവനം പൂതങ്കര ഇടശ്ശേരിക്കോണിൽ ലേഖക്കും രണ്ടു കുട്ടികൾക്കുമായി ചാലക്കുടി സ്വദേശി ബഹ്റൈനിൽ ജോലിയുള്ള ഷാജു പുത്തൻപുരക്കലിെൻറ സഹായത്താൽ നിർമിച്ചുനൽകി.
വീടിെൻറ താക്കോൽദാനവും ഉദ്ഘാടനവും ഷാജുവിെൻറ മകൻ ഷോൺ ഷാജു നിർവഹിച്ചു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പട്ട് രണ്ടു കുട്ടികളുമായി ലേഖ വർഷങ്ങളായി ഒരു പ്ലാസ്റ്റിക് മറച്ച കുടിലിൽ ആയിരുന്നു താമസം.
ഇവരുടെ അവസ്ഥ നേരിൽ മനസ്സിലാക്കിയ ടീച്ചർ ഷാജുവിെൻറ സഹായത്താൽ രണ്ടു മുറിയും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് രാജഗോപാൽ, വാർഡ് അംഗം സതീഷ് കുമാർ, കെ.പി. ജയലാൽ, ശിവരാമൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.