പത്തനംതിട്ട: മുണ്ടക്കയത്ത് ആറ്റുപുറേമ്പാക്കിൽ താമസിക്കുന്ന കുടുംബങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്ന ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി മുണ്ടക്കയം എസ്റ്റേറ്റ് കൈവശം െവക്കുന്നത് വ്യാജ കുടിയാൻ പട്ടയത്തിെൻറ മറവിൽ. ഭൂമി സ്വന്തമെന്നതിന് കമ്പനിയുടെ പക്കൽ കോട്ടയം സ്പെഷൽ മുൻസിഫ് ലാൻഡ് ൈട്രബ്യൂണൽ നൽകിയ ക്രയസർട്ടിഫിക്കറ്റാണുള്ളത്. സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതാണ്. ഇതൊന്നുമറിയാതെയാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും എം.എൽ.എയും കമ്പനിക്കുവേണ്ടി പാവങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്നത്.
എരുമേലി, മുണ്ടക്കയം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുണ്ടക്കയം എസ്റ്റേറ്റിന് 1976 സെപ്റ്റംബർ 30നാണ് അന്നത്തെ ഇംഗ്ലീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസ് ക്രയസർട്ടിഫിക്കറ്റ് നേടിയത്. എരുമേലി പശ്ചിമ ദേവസ്വത്തിെൻറ ഉടമസ്ഥതയിലായിരുന്നു അതുവരെ മുണ്ടക്കയം എസ്റ്റേറ്റ്. ഭൂപരിഷ്കരണ നിയമത്തിൽ ഭൂമിയിലെ കുടികിടപ്പുകാരായ ഭൂരഹിതർക്ക് കുടികിടപ്പ് അവകാശമായി ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥചെയ്യുന്ന 82ാം വകുപ്പ് പ്രകാരം എരുമേലി പശ്ചിമ ദേവസ്വത്തിെൻറ കുടിയാനെന്ന നിലയിൽ 763.11 ഏക്കർ ഭൂമി അന്നത്തെ ഇംഗ്ലീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസ് കൈക്കലാക്കുകയായിരുന്നു.
ഭൂപരിഷ്കരണ നിയമം (കെ.എൽ.ആർ ആക്ട്) 82ാം വകുപ്പ് ജന്മിയുടെ ഭൂമിയിലെ കുടികിടപ്പുകാരായ പട്ടിണിപ്പാവങ്ങൾക്ക് ഭൂമി നൽകാനായിരുന്നു. ഈ വകുപ്പനുസരിച്ച് കുടിയാൻ ഒരു വ്യക്തിയാണെങ്കിൽ അനുവദിക്കാവുന്ന പരമാവധി ഭൂമി ആറ് ഏക്കറാണ്. കുടുംബമാണെങ്കിൽ 15 ഏക്കറും അഞ്ച് അംഗങ്ങളിൽ കൂടുതലുള്ള കുടുംബമാണെങ്കിൽ 20 ഏക്കറും കുടികിടപ്പ് ഭൂമി തോട്ടമാണെങ്കിൽ 30 ഏക്കറുമാണ് പരമാവധി അനുവദിക്കാവുന്ന ഭൂമി.
കെ.എൽ.ആർ ആക്ട് 83ാം വകുപ്പിൽ 82ാം വകുപ്പ് അനുശാസിക്കുന്നതിൽ കൂടുതൽ ഭൂമി കുടിയാന്മാർ കൈവശം െവക്കുന്നതും സ്വന്തമാക്കുന്നതും വിലക്കുന്നുണ്ട്. ഇതെല്ലാം കാറ്റിൽപറത്തിയാണ് ഹാരിസൺസ് അവരുടെ മുൻഗാമികൾ എന്നുപറയുന്ന മലയാളം പ്ലാേൻറഷൻസ് 763.11 ഏക്കർ ഭൂമി കുടിയാനെന്ന നിലയിൽ സ്വന്തമാക്കിയത്. നിയമം ലംഘിച്ച് ലാൻഡ് ൈട്രബ്യൂണൽ ഇത്രയും ഭൂമി പതിച്ചുനൽകിയത് റവന്യൂവകുപ്പ് ഇതുവരെ എവിടെയും ചോദ്യം ചെയ്തിരുന്നില്ല. ഹാരിസൺസിെൻറ ഭൂമി ഏറ്റെടുക്കക്കരാറിൽ നടന്നുവരുന്ന നടപടികളുടെ ഭാഗമായി മുണ്ടക്കയം എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് സെക്രട്ടറി കോട്ടയം കലക്ടർക്ക് രണ്ടുമാസം മുമ്പ് നിർദേശം നൽകിയിട്ടുണ്ട്.
മുണ്ടക്കയം എസ്റ്റേറ്റിനെതിരെ സർക്കാർ ഈ വിധം നടപടികൾ എടുത്തുവരവെയാണ് ഗ്രാമപഞ്ചായത്തും സ്ഥലം എം.എൽ.എയുമെല്ലാം ചേർന്ന് ആറ്റുപുറേമ്പാക്കിലെ ഭൂരഹിതരും കൂലിപ്പണിക്കാരുമായ കുടുംബങ്ങളെ കുടിയിറക്കി അവരുടെ ഭൂമികൂടി ഹാരിസൺസിന് നേടിക്കൊടുക്കാൻ ഉത്സാഹം കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.