പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത് അഞ്ചാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴുമുതൽ മണ്ണാറക്കുളഞ്ഞി എം.എസ്സി എൽ.പി സ്കൂളിലാണ് വോട്ടെടുപ്പ്. ബുധനാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണൽ. സിറ്റിങ് സീറ്റിൽ ഷെറിന്. ബി.ജോസഫാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ജെസി വർഗീസ് യു.ഡി.എഫ് സ്ഥാനാർഥിയും റിൻസി രാജു ബി.ജെ.പി സ്ഥാനാർഥിയുമാണ്.
ന്ത്രി വീണ ജോർജ് അടക്കം പ്രമുഖർ വാർഡിൽ പര്യടനം നടത്തി. മുന്നണികളുടെ പ്രമുഖ നേതാക്കൾ പ്രചാരണ പ്രവർത്തനങ്ങളിൽ പെങ്കടുത്തു. സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടതുപക്ഷം പ്രചാരണം നടത്തിയപ്പോൾ സർക്കാറിന്റെ അഴിമതിയും മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേടും മറ്റ് പ്രാദേശിക വിഷയങ്ങളുമാണ് യു.ഡി.എഫ് എടുത്തുകാട്ടിയത്. വാർഡിൽ 772 വോട്ടർമാരാണുള്ളത്. എൽ.ഡി.എഫിലെ ചന്ദ്രിക സുനിലിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.