നവ കേരള ബസ് ‍യാത്രക്കാരുടെ ശ്രദ്ധക്ക്

തീ​രു​മോ വെ​ള്ള​പ്പൊ​ക്കം

അ​പ്പ​ർ കു​ട്ട​നാ​ട് അ​ട​ങ്ങു​ന്ന തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം അ​ടി​ക്ക​ടി​യു​ള്ള വെ​ള്ള​പ്പൊ​ക്ക​മാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​ണ് വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ അ​ഞ്ചി​ൽ അ​ധി​കം ത​വ​ണ വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. ഇ​ങ്ങ​നെ ത​ക​രു​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി യ​ഥാ​സ​മ​യം ന​ട​ത്താ​ത്ത​ത് വ​ലി​യ യാ​ത്രാ​ദു​രി​ത​ത്തി​നും ഇ​ട​യാ​ക്കു​ന്നു. ക​ട​പ്ര -വീ​യ​പു​രം ലി​ങ്ക് ഹൈ​വേ​യി​ൽ യാ​ത്രാ​ദു​രി​തം. വെ​ള്ള​പ്പൊ​ക്ക​കാ​ല​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി.

പ്രാ​ദേ​ശി​ക-​ഗ്രാ​മീ​ണ റോ​ഡു​ക​ൾ പ​ല​തും ത​ക​ർ​ന്നു

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ അ​ട​ക്കം ന​ൽ​കാ​ൻ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഏ​ഴു​നി​ല കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ട് നി​ല​ക​ൾ ഇ​പ്പോ​ഴും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. മോ​ഡു​ലാ​ർ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ ഉ​ണ്ടെ​ങ്കി​ലും പ​ല ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്നു

  • ഒ.​പി ബ്ലോ​ക്കി​നാ​യി ഒ​രു വ​ർ​ഷം മു​മ്പ് 15 കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.
  • ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു
  • ചു​മ​ത്ര ട്രാ​ക്കോ കേ​ബി​ൾ ലി​മി​റ്റ​ഡ് എ​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തു​മൂ​ലം മൂ​ന്നു​മാ​സ​മാ​യി ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ.
  • വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യാ​ണ് നെ​ൽ​കൃ​ഷി ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ടി​ക്ക​ടി​യു​ള്ള വെ​ള്ള​പ്പൊ​ക്കം മൂ​ലം നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു കൃ​ഷി മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്.
  • വ​ള​ത്തി​ന്റെ വി​ല​വ​ർ​ധ​ന​യും കൂ​ലി​ച്ചെ​ല​വും സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്റെ വി​ല കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു
  • നാ​ളി​കേ​ര​ത്തി​ന്റെ വി​ല കു​റ​ഞ്ഞ​തും അ​മി​ത​മാ​യ കൂ​ലി​യും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​വു​ന്നു.
  • കാ​ല​വ​ർ​ഷ​ത്തി​ലും വേ​ന​ലി​ലും കു​ടി​വെ​ള്ളം പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്
  • നി​ര​വ​ധി​പേ​ർ ഭ​വ​ന- ഭൂ ​ര​ഹി​ത​രു​ണ്ട്. ലൈ​ഫ്​ ഭ​വ​ന പ​ദ്ധ​തി പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൂ​ർ​ണ​മാ​യി ന​ട​പ്പാ​യി​ട്ടി​ല്ല.

മാ​ലി​ന്യ​മാ​ണ് മു​ഖ്യ പ്ര​ശ്നം

അ​ടൂ​ർ ന​ഗ​ര​സ​ഭ തു​റ​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം നി​ശ്ച​ല​മാ​യ​തോ​ടെ ഇ​വി​ടം മാ​ലി​ന്യ​ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​യി. പ​ഠ​ന​ങ്ങ​ളും പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഒ​രു​പാ​ട് ന​ട​ന്നെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. റോ​ഡ​രി​കി​ലാ​ണ് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്. വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ​വ​രെ ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ്. പ​ന്ത​ളം ജ​ങ്ഷ​നി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ശാ​സ്ത്രീ​യ സം​വി​ധാ​നം വേ​ണം. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ പ​ല​തും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. ഗ്രാ​മീ​ണ റോ​ഡു​ക​ളും ത​ക​ർ​ച്ച​യി​ൽ. റ​ബ​ർ, നെ​ല്ല്, തെ​ങ്ങ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വി​ള​ക​ൾ. വി​ല​യി​ടി​വും ഉ​യ​ർ​ന്ന വേ​ത​ന​വും വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു.

  • അ​ടൂ​രി​ലെ ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല.
  • പ​ന്ത​ളം ബൈ​പ്പാ​സി​ന് സ​ർ​വേ ന​ട​ത്തി​യി​ട്ടും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല,
  • ബ​ജ​റ്റി​ൽ പ​റ​ഞ്ഞ പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ന് സ​മീ​പ​ത്തെ മേ​ൽ​പാ​ലം നി​ർ​മാ​ണ​വും തു​ട​ങ്ങി​യി​ല്ല.
  • പ​ന്ത​ളം ചേ​രി​ക്ക​ലി​ൽ ലൈ​ഫ് മി​ഷ​ൻ പ്ര​കാ​ര​മു​ള്ള കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.
  • ഉ​യ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം. കൂ​ടു​ത​ൽ രൂ​ക്ഷം പ​റ​ക്കോ​ട് ബ്ലോ​ക്കി​ൽ
  • പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ചി​കി​ത്സ വേ​ണം
  • ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണം
  • കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും തോ​ട്ട​ക്കോ​ണം സ്കൂ​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​തം.
  • പ​ന്ത​ള​​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​പ്പാ​യി​ല്ല.
  • പ​ന്ത​ള​ത്ത് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​പ്പാ​യി​ല്ല.
  • പ​ന്ത​ളം അ​ഗ്​​നി​ര​ക്ഷാ സേ​നാ നി​ല​യം പ​ദ്ധ​തി​യും ക​ട​ലാ​സി​ൽ

കു​ടി​വെ​ള്ളം, റോ​ഡ്, ആ​ശു​പ​ത്രി... ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ഏ​റെ​യു​ണ്ട്

മ​ഴ​ക്കാ​ല​ത്ത് ടൗ​ണു​ക​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ റാ​ന്നി​ക്ക് കൂ​ടു​ത​ൽ ക​രു​ത​ൽ വേ​ണം. പ​ല ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് കെ​ട്ടി​ട​ങ്ങ​ളോ ജീ​വ​ന​ക്കാ​രോ ഇ​ല്ല. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ പ​ല​തു​ണ്ടെ​ങ്കി​ലും ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. റാ​ന്നി​യി​ൽ പ​മ്പാ​ന​ദി​ക്ക് കു​റു​കെ​യു​ള്ള സ​മാ​ന്ത​ര പാ​ലം നി​ർ​മാ​ണം തൂ​ണി​ൽ ഒ​തു​ങ്ങി. അ​പ്രോ​ച്ച് റോ​ഡു​ക​ൾ​ക്കു​ള്ള സ്ഥ​ല​​മേ​റ്റെ​ടു​പ്പും വൈ​കു​ന്നു. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റു​ക​ൾ പ​ല​തും നോ​ക്കു​കു​ത്തി. നാ​ഗ​പ്പാ​റ, ഒ​ര​യ്ക്ക​ൻ പാ​റ വെ​ള്ള​ച്ചാ​ട്ടം, ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ ഏ​റു​ക​യാ​ണ്. ഇ​തി​ന​നു​സ​രി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണം. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം വേ​ണം

  • ഇ​ട്ടി​യ​പ്പാ​റ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം
  • ഇ​ട്ടി​യ​പ്പാ​റ​യി​ലെ പി​ൽ​ഗ്രിം സെ​ന്റ​ർ നി​ർ​മാ​ണം മു​ട​ങ്ങി
  • മാ​ലി​ന്യ പ്ര​ശ്നം രൂ​ക്ഷം. ഇ​ട്ടി​യ​പ്പാ​റ​യി​ലെ സം​സ്ക​ര​ണ യൂ​നി​റ്റ് കാ​ര്യ​ക്ഷ​മ​മ​ല്ല.
  • റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ക​ണ്ടെ​ത്തി​യ ഭൂ​മി ഏ​റ്റെ​ടു​ത്ത് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്ത​ണം.
  • കോ​ട്ടാ​ങ്ങ​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി​യി​ട്ടും സേ​വ​ന​ങ്ങ​ൾ പ​രി​മി​തം. ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ല. ആം​ബു​ല​ൻ​സ് സൗ​ക​ര്യം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ന​ട​പ്പാ​യി​ട്ടി​ല്ല.
  • എ​ഴു​മ​റ്റൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നാ​മ​മാ​ത്രം
  • കൊ​റ്റ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​മി​ല്ല
  • പെ​രു​നാ​ട് സി.​എ​ച്ച്.​സി​യി​ൽ എ​ക്സ്റേ യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ഇ​ല്ല. കി​ട​ത്തി ചി​കി​ത്സ പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​യി
  • കു​റു​മ്പം​മൂ​ഴി, അ​ടി​ച്ചി​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ അ​ടി​സ്ഥാ​ന, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം നേ​രി​ടു​ന്നു
  • പ​ട്ട​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം
  • കോ​ട്ടാ​ങ്ങ​ൽ, എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം.

പ്ര​ഖ്യാ​പി​ച്ചി​ട്ട് കാ​ര്യ​മി​ല്ല; പൂ​ർ​ത്തീ​ക​രി​ക്ക​ണം

കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൂ​ർ​ത്തീ​ക​ര​ണം ആ​കാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​ണ്. വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​ക​ൾ വേ​ണം. കോ​ന്നി, അ​ട​വി, ഗ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ വ​ലി​യ തോ​തി​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഗ​വി​യി​ൽ താ​മ​സി​ച്ച് സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ പ​രി​മി​ത താ​മ​സ സൗ​ക​ര്യ​മാ​ണു​ള്ള​ത്.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ സൗ​ക​ര്യം രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഐ.​പി​യി​ൽ എ​ത്തു​ന്ന​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്നു.

  • കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ആ​വ​ശ്യ​ത്തി​ന് കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം
  • നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കോ​ന്നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല.
  • റോ​ഡു​ക​ൾ പ​ല​തും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി പൊ​ളി​ച്ച റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്നി​ല്ല.
  • കോ​ന്നി​യി​ലെ ജി​ല്ല പൈ​തൃ​ക മ്യൂ​സി​യം പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി. ഏ​റ്റെ​ടു​ത്ത പൈ​തൃ​ക സ്വ​ത്തു​ക​ൾ വ​നം വ​കു​പ്പ്​ കെ​ട്ടി​ട​ത്തി​ൽ ന​ശി​ക്കു​ന്നു
  • കോ​ന്നി, അ​രു​വാ​പ്പു​ലം, ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം. കൃ​ഷി ന​ശി​ച്ചാ​ൽ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നു​മി​ല്ല
  • വേ​ന​ലി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. കോ​ന്നി, അ​രു​വാ​പ്പു​ലം, ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി.
  • ആ​ദി​വാ​സി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കു​ന്ന കൊ​ക്കാ​ത്തോ​ട് ഗ​വ.​ഹൈ​സ്കൂ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ
  • പേ​രൂ​ർ​കു​ളം ഗ​വ.​എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യി​ട്ട് ഒ​രു വ​ർ​ഷ​മാ​യി​ട്ടും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത് ബി.​ആ​ർ.​സി കെ​ട്ടി​ട​ത്തി​ൽ.

ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ൽ മു​ന്നേ​റാ​നു​ണ്ട്

പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ​ത​​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​റെ​യു​ണ്ട്. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് 50 കോ​ടി രൂ​പ​യു​ടെ മേ​ൽ​പാ​ലം നി​ർ​മി​ക്കു​മെ​ന്ന് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ ആ​ദ്യ ബ​ജ​റ്റി​ൽ പ​റ​ഞ്ഞ​താ​ണ്. നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​ നീ​ങ്ങു​ന്നു. ആ​റ​ന്മു​ള​യി​ൽ 40 കോ​ടി​യു​ടെ ച​ട്ട​മ്പി​സ്വാ​മി സാം​സ്കാ​രി​ക സ​മു​ച്ച​യം നി​ർ​മി​ക്കു​മെ​ന്നും ഈ ​ബ​ജ​റ്റി​ൽ പ​റ​ഞ്ഞി​രു​ന്നു.

പ​മ്പ ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. കോ​ഴ​ഞ്ചേ​രി​യി​ൽ സ​മാ​ന്ത​ര പാ​ലം നി​ർ​മാ​ണം എ​താ​നും തൂ​ണു​ക​ളി​ൽ ഒ​തു​ങ്ങി. ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട സു​ബ​ല പാ​ർ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യം, പ​ത്ത​നം​തി​ട്ട​യി​ലെ കോ​ട​തി സ​മു​ച്ച​യം, വ​ർ​ക്കി​ങ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ, കോ​ഴ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍ഡ് നി​ര്‍മാ​ണം, പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി ഔ​ട്ട​ര്‍ റി​ങ് റോ​ഡ്​ തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ന​ട​പ്പാ​കാ​ത്ത​താ​യു​ണ്ട്.

  • വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​കി​ട​ക്കു​ന്നു
  • ഇ​ല​ന്തൂ​ര്‍ ഗ​വ. ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജ് കെ​ട്ടി​ടം പ​ണി എ​ങ്ങു​മെ​ത്തി​യി​ല്ല
  • ജി​ല്ല ആ​സ്ഥാ​ന​ത്തു​നി​ന്ന് ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ടി.​കെ. റോ​ഡ് വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം
  • മ​ല​യോ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് ടൂ​റി​സം സ​ര്‍ക്യൂ​ട്ട്, പി​ല്‍ഗ്രിം ടൂ​റി​സം പ​ദ്ധ​തി​ക​ളും എ​ങ്ങും എ​ത്തി​യി​ട്ടി​ല്ല
  • വാ​ണി​ജ്യ കാ​ര്‍ഷി​ക മേ​ഖ​ല​ക​ൾ ത​ക​ര്‍ച്ച​യു​ടെ വ​ക്കി​ലാ​ണ്.
  • നെ​ൽ​കൃ​ഷി നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി. ഉ​ൽ​പ​ന്ന വി​ല​യി​ടി​വും വ​ന്യ​മൃ​ഗ ശ​ല്യ​വും ക​ർ​ഷ​ക​രെ വ​ല​ക്കു​ന്നു
  • ആ​ശു​പ​ത്രി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും ചി​കി​ത്സ സൗ​ക​ര്യം മി​ക​ച്ച​താ​ക്കു​ന്ന​തി​ലും പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​യി​ല്ല.
  • പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​രം
  • ന​ല്ലാ​നി​ക്കു​ന്നി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കി​ട​ത്തി ചി​കി​ത്സ വേ​ണം
  • ആ​​യു​ർ​വേ​ദ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യം കു​റ​വ്​
  • ഉ​ള്‍നാ​ട​ന്‍ ഗ​താ​ഗ​ത​ത്തി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി
  • മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു.
Tags:    
News Summary - nava kerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.