പത്തനംതിട്ട: ഉന്നത ഉദ്യോഗസ്ഥരില്ലാത്തതിനാൽ ജില്ലയിൽ വിദ്യാഭ്യാസ പ്രവർത്തനം അവതാളത്തിൽ.ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ നേതൃത്വം നൽകേണ്ട ഉപഡയറക്ടറുടേത് അടക്കം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.പത്തനംതിട്ട-തിരുവല്ല ഡി.ഇ.ഒകളിലെ പേഴ്സനൽ അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവ് വന്നിട്ട് നാളേറേയായി. വിദ്യാഭ്യാസ ഉപഡയറക്ടർ, തിരുവല്ല ഡി.ഇ.ഒ എന്നിവർ മേയ് 31ന് വിരമിച്ചു. ഇതുവരെ പകരക്കാർ എത്താത്തതിനാൽ ജില്ലയിൽ രണ്ടാംഘട്ട അധ്യാപക സ്ഥലംമാറ്റവും പുതിയ നിയമനവും മുടങ്ങിയിരിക്കുകയാണ്. ഈ വർഷത്തെ ഫിക്സേഷൻ നടപടികൾ പൂർത്തീകരിക്കാൻ ഇനി രണ്ടുനാൾ മാത്രമാണ് അവശേഷിക്കുന്നത്.
ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എസ്. പ്രേം, സെക്രട്ടറി ഫ്രെഡി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.സ്റ്റാഫ് ഫിക്സേഷൻ മൂന്ന് വർഷം മരവിപ്പിച്ച നയം സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ കറുത്ത അധ്യായമാണ്.
ശമ്പളം ലഭിക്കാത്തതിനാൽ ആയിരക്കണക്കിന് അധ്യാപക കുടുംബങ്ങൾ പട്ടിണിയിലാണെന്നും ഇവർ പറഞ്ഞു. 1:1 കാരണങ്ങൾ പറഞ്ഞ് കഴിഞ്ഞ മൂന്ന് വർഷമായി ആനുകൂല്യങ്ങൾ നൽകാതെ തടഞ്ഞുവെച്ചിരിക്കുന്ന അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ രാപ്പകൽ സമരം നടത്തും.
പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ പടിക്കൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് സമരം തുടങ്ങും. ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ സമരം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 11ന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.