പത്തനംതിട്ട: സെൻട്രൽ ജങ്ഷനിൽ ഗാന്ധി പ്രതിമക്ക് സമീപത്തെ നോ പാർക്കിങ് ബോർഡിനെ ചൊല്ലി വിവാദം. നോ പാർക്കിങ് ബോർഡിന് സമീപം പൊലീസ് വാഹനം പാർക്ക് ചെയ്തിരിക്കുന്നതിെൻറ ഫോട്ടോ ചിലർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സെൻട്രൽ ജങ്ഷനിൽ റോഡിന് തെക്ക് ഭാഗത്ത് എൻ.ജി.ഒ കാൻറീനിലേക്ക് പോകുന്ന വഴി തുടങ്ങുന്ന ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്തിന് മുന്നിലാണ് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായിരുന്നു. വിലക്ക് ലംഘിച്ചാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, നോ പാർക്കിങ് ബോർഡിന് മുൻഭാഗത്ത് പാർക്ക് ചെയ്യാൻ പാടില്ല എന്നേയുള്ളൂ എന്നും ബോർഡിന് പിന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നും പത്തനംതിട്ട ട്രാഫിക് എസ്.ഐ അസ്കർ വിശദീകരിച്ചു.
ബോർഡിന് മുന്നിൽ പൂട്ടുകട്ട പാകിയ ഭാഗത്ത് പാർക്ക് ചെയ്യാൻ പാടില്ലെന്നാണ് നിർദേശിച്ചിരിക്കുന്നത്. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ ചെയ്യുന്നതിന് തടസ്സമിെല്ലന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വാഹനം അവിടെയാണ് പാർക്ക് ചെയ്തിരുന്നത്. ബോർഡിന് മുന്നിൽ റോഡിലേക്ക് കയറ്റി പാർക്ക് ചെയ്യുന്നത് നഗരത്തിൽ വാഹന കുരുക്കിന് കാരണമാകുന്നുണ്ട്. അത്തരത്തിൽ ചെയ്താൽ പിഴ ഈടാക്കുമെന്നും ട്രാഫിക് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.