വടശ്ശേരിക്കര: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവിയിലേക്ക് പോകുന്ന റോഡിെൻറ കുടമുരുട്ടി ഭാഗം ഇടവത്തിലെ റോഡുകളിൽ തെരുവുവിളക്കുകളില്ലാത്തത് നാട്ടുകാരെ വലക്കുന്നു. വന്യമൃഗശല്യവും വർധിച്ചതോടെ സന്ധ്യകഴിഞ്ഞാൽ കാൽനടചെയ്യുന്നത് നാട്ടുകാർ ഉപേക്ഷിച്ചു.
പെരുനാട്-പെരുന്തേനരുവി റോഡിലെ ഉന്നതാനിക്കും കുടമുരുട്ടിക്കും ഇടക്കുള്ള ഒരുകിലോമീറ്റർ ദൂരമാണ് വനം. പെരുന്തേനരുവി റോഡ് കൂടാതെ നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന കൊച്ചുകുളം മേഖലയിൽ ഒരു ബസ് സ്റ്റോപ്പുമുണ്ട്. കാടിനു നടുവിലെ ആഞ്ഞിലിമുക്ക് ബസ്സ്റ്റോപ്പിൽനിന്ന് കൊച്ചുകുളം ഭാഗത്തേക്കുള്ള അരക്കിലോമീറ്റർ റോഡ് വനത്തിലൂടെയാണ് കടന്നുപോകുന്നത്.
സന്ധ്യകഴിഞ്ഞാൽ ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഈ സ്റ്റോപ്പിലിറങ്ങി യാത്ര ചെയ്യാനാകാതെ ഏറെ ബുദ്ധിമുട്ടുന്നത്. വഴിയരികിൽ മാലിന്യം തള്ളുന്നത് പതിവായതോടെ കാട്ടുപന്നിയുടെയും തെരുവുനായ്ക്കളുടെയും വിഹാരവുമാണ്. കുടമുരുട്ടി റോഡിലും കൊച്ചുകുളം റോഡിലും വൈദ്യുതി ലൈനുകൾ വലിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.