പത്തനംതിട്ട: കൂടെ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിലുള്ള വിരോധം കാരണം ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ കല്ലുംമുകൾ കോളനിയിൽ കിഴക്കേ കല്ലുമുകളിൽ വീട്ടിൽ സോമരാജൻ (37) ആണ് പിടിയിലായത്. ഈ മാസം 23ന് രാവിലെ 11 മണിക്ക് പ്രതിയുടെ വീട്ടിൽ വച്ചാണ് സംഭവം. ഒപ്പം ജോലി ചെയ്തതിന്റെ വേതനം ചോദിച്ച് വീട്ടിലെത്തിയ കൊടുമൺ പുത്തൻ വിള മേലേതിൽ ശരത്തി (34) നെയാണ് പ്രകോപിതനായ സോമരാജൻ തലക്ക് അടിച്ചത്. ശരത് ഒഴിഞ്ഞുമാറിയതിനാൽ ഇടത് നെറ്റിക്ക് മുകളിലായിട്ടാണ് ഇരുമ്പ് കമ്പിയുടെ കഷ്ണം കൊണ്ടുള്ള അടി അടിയേറ്റത്.
പരിക്ക് സാരമുള്ളതായതിനാൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് കോടുമൺ ബിവറേജസ് ഷോപ്പിന് മുന്നിൽ നിന്നുമാണ് പ്രതിയെ കൊടുമൺ പോലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റംസമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിന് പോലീസ് ഇൻസ്പെക്ടർ വിനോദ് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.