പത്തനംതിട്ട: ഓമല്ലൂര്‍ സർവിസ് സഹകരണ ബാങ്കിന്റെ ആകെ നഷ്ടം 40 കോടി കടന്നതായി 2021-2022ലെ ഓഡിറ്റ് റിപ്പോര്‍ട്ട്. 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ജോയന്റ് രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം നിലവിലുള്ളതിനെക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍.
2007വരെ ജില്ലയിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നായി ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 16 വര്‍ഷംകൊണ്ട് 40 കോടിയില്‍പരം രൂപ അറ്റാദായ നഷ്ടത്തില്‍ എത്തിനില്‍ക്കുന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും പരാമര്‍ശമുണ്ട്. പ്രവര്‍ത്തന നഷ്ടം മാത്രമല്ല ഈ അവസ്ഥക്ക് കാരണം.
കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന ഭരണസമിതികളും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയും ഇതില്‍ കുറ്റക്കാരാണ്. ജീവനക്കാരുടെ കെടുകാര്യസ്ഥതയും ഉദാസീന മനോഭാവവുമാണ് കരകയറാന്‍ ആവാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നും ഓഡിറ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇടതുമുന്നണി ഭരിക്കുന്ന ബാങ്കിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റായ അഡ്വ. ഓമല്ലൂർ ശങ്കരനാണ് പ്രസിഡന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.