പത്തനംതിട്ടയിൽ ലാഭത്തിലുള്ളത് 50 സഹകരണ ബാങ്കുകൾ; 15 എണ്ണം അടച്ചുപൂട്ടലിന്‍റെ വക്കിൽ

പത്തനംതിട്ട: ജില്ലയിലെ സഹകരണ ബാങ്കുകളിൽ ലാഭത്തിൽ പ്രവർത്തിക്കുന്നവ 50 എണ്ണത്തോളം മാത്രം. 15 എണ്ണം പൂർണമായും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ജില്ലയിൽ സഹകരണ മേഖലയിൽ 670 സ്ഥാപനങ്ങളാണുള്ളത്. അതിൽ 200ഓളം എണ്ണമാണ് ബാങ്ക് എന്ന നിലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 50 എണ്ണം മാത്രമാണ് പ്രവർത്തന ലാഭമുണ്ടാക്കുന്നതെന്നാണ് സഹകരണ ജോയന്‍റ് രജിസ്ട്രാർ നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്.

ജില്ലയിൽ 15 ബാങ്കുകൾ പൂർണമായും നഷ്ടത്തിലാണെന്ന് കഴിഞ്ഞദിവസം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അവതരിപ്പിച്ച കണക്കിലുണ്ട്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം മടക്കിക്കൊടുക്കാൻ കഴിയാത്തവയാണ് മന്ത്രി പറഞ്ഞ 15 എണ്ണം. ഇതിൽ അഴിമതി കണ്ടെത്തിയ ഏഴ് ബാങ്കുകളും പെടും.

വരവും ചെലവും താരതമ്യം ചെയ്താൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ജില്ലയിൽ ഏറെയുണ്ട്. വായ്പ കുടിശ്ശികയുടെ കണക്കുകൂടി ചേർക്കുമ്പോഴാണ് ലാഭത്തിൽ പ്രവർത്തിക്കുന്നവയുടെ എണ്ണം 50 ആയി ചുരുങ്ങുന്നത്. മൂന്നു മുതൽ അഞ്ചുവർഷംവരെ കുടിശ്ശികയുള്ള വായ്പയുടെ 50 ശതമാനം തുക കുടിശ്ശികയായി ഓഡിറ്റിങ്ങിൽ കാട്ടും.

അഞ്ചുവർഷത്തിന് മുകളിൽ കുടിശ്ശികയുള്ള വായ്പകളുടെ തുക പൂർണമായും അതിന്‍റെ അത്രയും കാലത്തെ പലിശയും ചേർത്ത മൊത്തം തുക കിട്ടാക്കടത്തിന്‍റെ ഗണത്തിൽപെടുത്തി നഷ്ടമായി കണക്കാക്കുന്നതിനാലാണ് ബാങ്കുകൾ ഭൂരിഭാഗവും നഷ്ടക്കണക്കിൽപെടാൻ കാരണം. ഒരുമാസത്തെ വായ്പ കുടിശ്ശിക പോലും കുടിശ്ശികയുടെ ഗണത്തിൽപെടുത്തുന്ന ദേശസാത്കൃത ബാങ്കുകളുടേതിന് സമാന ഓഡിറ്റ് രീതിയാണ് ഇപ്പോൾ സഹകരണ ഓഡിറ്റ് വിഭാഗവും അവലംബിക്കുന്നത്.

മുൻ കാലങ്ങളിൽ അഞ്ചുവർഷത്തെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകിട്ടാത്ത വായ്പ തുകകൾ മാത്രമാണ് കുടിശ്ശികയിൽ പെടുത്തിയിരുന്നത്. 10 കോടിയുടെ മൊത്തം വായ്പ കുടിശ്ശികയുള്ള സഹകരണ ബാങ്കിന്‍റെ കണക്കിൽ അതിന്‍റെ പലിശയിനത്തിൽ 10 കോടികൂടി ചേർത്ത് 20 കോടി കുടിശ്ശികയായി കാണുന്നതാണ് ഇപ്പോഴത്തെ ഓഡിറ്റ് രീതിയെന്ന് സഹകരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

അങ്ങനെയുള്ള ബാങ്കുകൾ 21 കോടി നടപ്പ് സാമ്പത്തികവർഷം ലാഭമുണ്ടാക്കിയെങ്കിൽ മാത്രമേ ഒരുകോടി രൂപ ലാഭമുണ്ടാക്കിയെന്ന് കണക്കാക്കൂ എന്നും അവർ പറയുന്നു. അതുതന്നെയാണ് യഥാർഥ കണക്കെന്നും അവർ പറയുന്നു. 

അഴിമതി കണ്ടെത്തിയത് ഒമ്പതിടത്ത്

പത്തനംതിട്ട: ജില്ലയിൽ അഴിമതി കണ്ടെത്തിയ സഹകരണ ബാങ്കുകൾ ഒമ്പതെണ്ണമാണ്. പഴകുളം, സീതത്തോട്, മൈലപ്ര, കുമ്പളാംപൊയ്ക, വയലത്തല, ചേത്തക്കൽ, കോന്നി, ചന്ദനപ്പള്ളി, കൊറ്റനാട് എന്നിവയാണവ. ഇതിൽ കുമ്പളാംപൊയ്ക, ചന്ദനപ്പള്ളി, വയലത്തല, പഴകുളം, കൊറ്റനാട്, മൈലപ്ര, സീതത്തോട് എന്നിവ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ കഴിയാത്തവിധം കടക്കെണിയിൽ കുടുങ്ങിയവയാണ്. 

നിക്ഷേപം തിരിച്ചുനൽകാത്തവയുടെ പട്ടികയിൽ എലിമുള്ളുംപ്ലാക്കൽ സഹകരണ സംഘവും

കോ​ന്നി: സ​ഹ​കാ​രി​ക​ളി​ൽ​നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ശേ​ഷം പ​ണം തി​രി​ച്ച് ന​ൽ​കാ​ത്ത ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് 3105 ന​മ്പ​ർ എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം.വ​രു​മാ​നം ഇ​ല്ലാ​തെ ന​ഷ്ട​ത്തി​ലാ​ണെ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. 96 ല​ക്ഷം രൂ​പ​യോ​ളം ക​ട​മു​ണ്ട്. ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ ഇ​വി​ടെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തി​നു​ശേ​ഷം പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്നി​ട്ടി​ല്ല.

1951 കാ​ല​ത്താ​ണ് സം​ഘ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 1971ൽ ​കെ. കേ​ശ​വ പി​ള്ള​യാ​ണ് സം​ഘം കെ​ട്ടി​ട​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്. എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ, ഞ​ള്ളൂ​ർ, ആ​വോ​ലി​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്‌ പ്ര​വ​ർ​ത്ത​ന​പ​രി​ധി. നി​ർ​ജീ​വ​വും അ​ല്ലാ​ത്ത​തും ആ​യി 2000ത്തോ​ളം അ​ക്കൗ​ണ്ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ ഒ​രു ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണു​ള്ള​ത്. സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ലാ​ഭ​ത്തി​ലാ​കാ​ൻ അ​തും​ബും​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് നീ​തി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചെ​ങ്കി​ലും ന​ട​ത്തി​പ്പി​ൽ വ​ന്ന പാ​ക​പ്പി​ഴ​യി​ൽ പൂ​ട്ടി. വ​ളം ഡി​പ്പോ​യും നീ​തി സ്റ്റോ​റും ന​ട​ത്താ​നു​ള്ള അ​നു​മ​തി നി​ല​വി​ലു​ണ്ട്.

ഇ​പ്പോ​ൾ ര​ണ്ട് വ​ർ​ഷ​മാ​യി പെ​ൻ​ഷ​ൻ തു​ക മാ​ത്ര​മാ​ണ് ബാ​ങ്ക് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സം​ഘ​ത്തി​ന് ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് 35 ല​ക്ഷം രൂ​പ ലോ​ൺ ന​ൽ​കി​യ​തി​ൽ 20 ല​ക്ഷം തി​രി​ച്ച​ട​വു​ണ്ട്. 25 വ​ർ​ഷ​ത്തോ​ളം യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യും പി​ന്നീ​ട് ഇ​ട​ത് പ​ക്ഷ​വു​മാ​ണ്​ ബാ​ങ്ക് ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.



Tags:    
News Summary - Only 50 cooperative banks are profitable in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.