പത്തനംതിട്ട: ഓപറേഷൻ സ്ക്രീനിൽ ആദ്യദിനം ജില്ലയിൽ 77കേസുകൾ റിപ്പോർട്ട് ചെയ്തു. കൂളിങ് പേപ്പർ, കർട്ടൻ എന്നിവ നീക്കംചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയാണ് ലക്ഷ്യം.
ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തുകയാണ് ചെയ്യുക. ഗ്ലാസിൽ കൂളിങ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ കാറുകൾ ഒരുപോലെ ജില്ലയിൽ സജീവമായി നിരത്തിലുണ്ട്. നിയമംലംഘിച്ച വാഹനങ്ങൾ ഇ-ചെല്ലാൻ വഴിയാണ് പെറ്റി അടയ്ക്കേണ്ടത്. സെക്ഷൻ 177,179 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഗ്ലാസിൽ കൂളിങ് ഒട്ടിക്കാൻ പാടില്ലെന്ന കുറ്റവും നിയമലംഘനത്തിനുള്ള വകുപ്പും ചുമത്തിയാണ് കേസെടുക്കുന്നത്. നിയമലംഘനത്തിന് 1000 രൂപയും മറ്റുള്ളവക്ക് 250 രൂപയുമാണ് പിഴ ഈടാക്കുന്നത്. നിയമലംഘനം തുടർന്നാൽ വാഹനത്തിെൻറ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും മറ്റ് വി.ഐ.പികളുടെ വാഹനങ്ങൾക്കും നിയമം ബാധകമാണ്.
ജില്ലയിൽ മൂന്നും രണ്ടും വീതമുള്ള ആറ് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. എല്ലാ താലൂക്കിലും പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.