പന്തളം: നൃത്ത പ്രതിഭ സുനു സാബുവിനുള്ള അക്ഷരവീട് സമർപ്പണം നാടിന് ഉത്സവമായി. ശനിയാഴ്ച കുരമ്പാല തെക്ക് ഇടത്തറ അക്ഷരവീട് അങ്കണത്തിൽ നടന്ന ചടങ്ങിലേക്ക് നിരവധി പേരാണെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. സാമൂഹിക അകലം പാലിച്ച് ജനങ്ങൾ വീട് പരിസരത്ത് അണിനിരക്കുകയായിരുന്നു.
ഇതോടെ സ്ഥലം ഉത്സവാന്തരീക്ഷത്തിലായി. കടുത്ത പ്രമേഹ ബാധിതയായ സുനു സാബു ഇൻസുലിൻ പമ്പിെൻറ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. അപ്പോഴും കലയോട് കാട്ടുന്ന ആഭിമുഖ്യമാണ് സുനുവിനെ വ്യത്യസ്തയാക്കുന്നത്. പത്താംക്ലാസുകാരിയായ സുനു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം വരെ കരസ്ഥമാക്കിയിട്ടുണ്ട്.
സത്യം പറഞ്ഞീടാൻ ശക്തയുണ്ടാകണമെന്ന് പറഞ്ഞ കവി പന്തളം കേരളവർമയുടെ നാടാണ് പന്തളമെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡൻറ് ശശികുമാർ വർമ പറഞ്ഞു. ഇന്ന് സത്യംപറയാൻ പലരും ഭയപ്പെടുന്ന അവസ്ഥയിലേക്ക് നാട് മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സത്യം പറയാനുള്ള ധൈര്യവും വിശ്വാസവുമുെണ്ടങ്കിൽ മുന്നേറാൻ കഴിയും. നാടിെൻറ കലാകാരന്മാരെ ബഹുമാനിക്കാനും നമുക്ക് കഴിയണം. ഒരാളെ ബഹുമാനിക്കുന്നത് സ്വയം ബഹുമാനിക്കുന്നതിന് തുല്യമാെണന്നും അദ്ദേഹം പറഞ്ഞു. അക്ഷരവീട് സമർപ്പണ ചടങ്ങിൽ പെങ്കടുക്കാൻ പോകുന്ന വിവരം യാത്രാമധ്യേ നടൻ മോഹൻലാലുമായി സംസാരിച്ചിരുന്നുവെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പെങ്കടുത്ത ൈകലാഷ് പറഞ്ഞു.
സുനു സാബുവിന് എല്ലാ ആശംസകളും അറിയിക്കാൻ അദ്ദേഹം ചുമതലെപ്പടുത്തിയതായും കൈലാഷ് പറഞ്ഞു. മോഹൻലാലിന് നൽകാൻ പന്തളത്തെ മോഹൻലാൽ ഫാൻസ് അസോ. ഉപഹാരങ്ങളും െകെലാഷിെന ഏൽപിച്ചു.സുനുവിന് വീട് നിർമിച്ചുനൽകിയത് വെറുമൊരു ചാരിറ്റി പ്രവർത്തനമെല്ലന്നും കലാപരമായ പ്രോത്സാഹനമാെണന്നും പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. സുനുവിന് കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നും ചെയർപേഴ്സൻ ആശംസിച്ചു.
അക്ഷരവീടിലൂടെ സുനുവിന് ആദരം ലഭിച്ചതിലുള്ള നാട്ടുകാരുടെ സന്തോഷം പ്രകടമായിരുന്നു. രാവിലെതന്നെ പന്തളം നഗരസഭയിലെ ജനപ്രതിനിധികൾ ഇവിടേക്ക് എത്തിയിരുന്നു. നഗരസഭ കൗൺസിലർമാരായ ലസിത നായർ, പന്തളം മേഹഷ്, ഷഫീൻ റജീബ് ഖാൻ, കെ. സീന, സൂര്യ എസ്.നായർ, ഷീജകുമാരി, അച്ചൻകുഞ്ഞ് ജോൺ, കെ.ആർ. വിജയകുമാർ, ശോഭനകുമാരി, പി.കെ. പുഷ്പലത, സൂര്യ എസ്. നായർ, ഉഷ മധു, കെ. സീന, അജിതകുമാരി, കിരൺ കുരമ്പാല എന്നിവരും പറന്തൽ സെൻറ് ജോർജ് ഓർത്തഡോക്സ് അരമന പള്ളി വികാരി ഫാ. ജോർജ് കോശി, മാധ്യമം പി.ആർ മാനേജർ കെ.പി. ഷൗക്കത്തലി, സർക്കുലേഷൻ മാനേജർ വി.എസ്. കബീർ, ബിസിനസ് സൊലൂഷൻസ് മാനേജർ വൈ. നാസർ, കോട്ടയം പരസ്യവിഭാഗം മാനേജർ ഷാനവാസ് ഖാൻ, മാധ്യമം ലേഖകരായ എ. ഷാനവാസ് ഖാൻ, അൻവർ എം.സാദത്ത്, പി.ടി തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.