പന്തളം: കോവിഡ് ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം, പ്രതി ഉടൻ പിടിയിലായത് പന്തളം എസ്.ഐ ആർ. ശ്രീകുമാറിെൻറ അവസരോചിതമായ ഇടപെടൽ മൂലം.
നേരം പുലരും മുമ്പ് പ്രതി കസ്റ്റഡിലായതും സർക്കാറിെൻറ മുഖം രക്ഷിക്കാനായതും പൊലീസ് ഓഫിസറുടെ കൃത്യതയാർന്ന ഇടപെടൽ മൂലം. ഞായറാഴ്ച പുലർച്ച ഒരു മണിയോടെയാണ് പ്രതി ആംബുലൻസിൽ പെൺകുട്ടിയെ പന്തളത്തെ സി.എഫ്.എൽ.ടി.സി യിൽ ഇറക്കിവിടുന്നത്. അലമുറയിട്ട് ആംബുലൻസിൽനിന്ന് പെൺകുട്ടി ഓടി ഇറങ്ങുന്നതു കണ്ട ആശുപത്രിയിലെ രോഗികളിലൊരാൾ പന്തളം എസ്.ഐ ശ്രീകുമാറിനെ വിവരം ധരിപ്പിക്കുകയായിരുന്നു.
എസ്.ഐ ഉടൻ തന്നെ പൊലീസ് സംഘത്തെ ആശുപത്രിയിലേക്ക് അയക്കുകയും ഡോക്ടറുമായി വിവരം ആരായുകയുമായിരുന്നു. സംഭവത്തിെൻറ ഗൗരവം മനസ്സിലാക്കിയ ശ്രീകുമാർ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി വിവരം അടൂരിലെ നൈറ്റ് പട്രോളിങ് ടീമിലെ എസ്.ഐ ശ്രീജിത്തിന് കൈമാറി. അടൂരിൽ എത്തി ആംബുലൻസ് ഉപേക്ഷിച്ചശേഷം രക്ഷപ്പെടാൻ പദ്ധതിയിട്ട പ്രതിയെ രണ്ടു മണിയോടെ ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതോടെ വിവാദമായ പീഡനക്കേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനായ സമാധാനം പൊലീസിനും സർക്കാറിനും നേടാനായി. എസ്.ഐ ശ്രീകുമാറിെൻറ ഇടപെടൽ വൈകിയിരുന്നുവെങ്കിൽ ഒരു പക്ഷേ പ്രതിക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.