പന്തളം: കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് കാര്‍ഷിക ഉൽപന്നങ്ങളെ മൂല്യവര്‍ധിത ഉൽപന്നങ്ങളാക്കി മാറ്റണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം കടക്കാട് ആത്മ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പരമ്പരാഗത കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതിയ തലമുറയെ മേഖലയിലേക്ക് കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ ശ്രമം.
കര്‍ഷകരുടെ 65 ഉൽപന്നങ്ങള് കേരള് അഗ്രോ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഒരു കൃഷിഭവന് പരിധിയില്‍നിന്ന് ഒരു ഉൽപന്നമെങ്കിലും തയാറാക്കി വിപണനം ചെയ്യണമെന്നാണ് നിര്‍ദേശം. മുതിര്‍ന്ന കര്ഷകന് നാരായണന് ആര്യാട്ടിനെ മന്ത്രി ആദരിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ ചെയര്പേഴ്സൻ സുശീല സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പോള്‍ രാജന്, നഗരസഭ കൗണ്‍സിലര്‍ ഷഫീന് റജീബ് ഖാന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എം. മധു, ചെറിയാന് പോളച്ചിറക്കല്‍, എ.എന്‍. സലിം, നിസാര്‍ നൂര്‍മഹല്‍, ജി. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.