പന്തളം: നഗരസഭ അഞ്ചാം ഡിവിഷനിൽ ബി.ജെ.പിയുടെ വിജയത്തിന് പന്തളം വലിയകോയിക്കൽ ശ്രീധർമ ശാസ്താവിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ സഹസ്രനീരാജനം നടത്തി. മേൽശാന്തി കെ. മഹേഷ് കുമാർ പോറ്റി ശ്രീകോവിലിൽനിന്ന് പകർന്നുനൽകിയ ദീപമുപയോഗിച്ച് സുരേഷ് ഗോപി എം.പിയാണ് നീരാജനത്തിന് ആദ്യം ദീപം തെളിച്ചത്.
ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തിൽ സുരേഷ് ഗോപിക്കൊപ്പം അഞ്ചാംവാർഡ് കൗൺസിലർ കെ.വി. ശ്രീദേവി, നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, ബി.ജെ.പി അടൂർ മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. ബിനുകുമാർ എന്നിവരും നീരാജനത്തിന് ദീപംതെളിച്ചു.
തിരുവാഭരണ മാളികയിലെത്തിയ സുരേഷ് ഗോപി പന്തളം രാജകുടുംബാംഗങ്ങളുമായും അൽപസമയം ചെലവഴിച്ചു. തുടർന്ന് പന്തളം നഗരസഭയിലെ ബി.ജെ.പി അംഗങ്ങളുടെ യോഗത്തിൽ പങ്കെടുത്ത് അവർക്കുവേണ്ട നിർദേശങ്ങൾ നൽകി. ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയെ കർപ്പൂരാഴിയുഴിഞ്ഞാണ് ബി.ജെ.പി പ്രവർത്തകർ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.