പന്തളം: ഗുരുതര രോഗം പിടിപ്പെട്ട ഒരു കുടുംബത്തിലെ നാലര വയസ്സുകാരിയുടെയും സഹോദരെൻറയും തുടർ ചികിത്സക്കായി കടയ്ക്കാട് മുസ്ലിം ജമാഅത്തിെൻറ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായം തേടുന്നു. പന്തളം കടയ്ക്കാട് തോന്നല്ലൂർ പള്ളിക്കിഴക്കേതിൽ (കെണ്ടവീട്ടിൽ) താജുദ്ദീൻ- ബിജി ദമ്പതികളുടെ മൂന്ന് കുട്ടികളിൽ മൂത്ത മകനായ ബി.ബി.എ വിദ്യാർഥി ആസിഫ് (22), അംഗൻവാടിയിൽ പഠിക്കുന്ന നാലര വയസ്സുള്ള അസിൻ എന്നിവർ മജ്ജ വളർച്ചയില്ലാതെ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴി. ഇതിന് 60 ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരും.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബം ഭാരിച്ച തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് കടയ്ക്കാട് മുസ്ലിം ജമാഅത്ത് പരിപാലന സമിതി രംഗത്തിറങ്ങിയതെന്ന് ജമാഅത്ത് സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ മജീദ് കോട്ടവീട്, കോഓഡിനേറ്റർമാരായ അബ്ദുൽ ജബ്ബാർ, എച്ച്. ഹാരീസ് എന്നിവർ അറിയിച്ചു. നവംബർ 13ന് പന്തളത്ത് വിപുലമായ ഫണ്ട് ശേഖരണം സംഘടിപ്പിച്ചിട്ടുണ്ട്. ജമാഅത്ത് പരിപാലന സമിതി പ്രസിഡന്റ് മുഹമ്മദ് ഷുഹൈബ് ചെയർമാനും ചീഫ് ഇമാം അമീൻ ഫലാഹി രക്ഷാധികാരിയായും അബ്ദുൽ മനാഫ് കൺവീനറായും ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയും കുടുംബാംഗങ്ങളും ചേർന്ന പന്തളം എസ്.ബി.ഐ ബ്രാഞ്ചിൽ ജോയന്റ് അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 57024710829, IFSC CODE: SBlNOO70079, ഗൂഗ്ൾ പേ: 892144 0679.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.