പന്തളം: കാട്ടുകടന്നലിന്റെ ആക്രമണത്തിൽ പശുവിന് ദാരുണാന്ത്യം. പന്തളം കുരമ്പാല തെക്ക് തിങ്കളാഴ്ച വൈകുേന്നരമാണ് സംഭവം. കുരമ്പാല മുകളയ്യത്ത് പ്രദേശത്ത് റബർതോട്ടത്തിൽ പുല്ലുതിന്നുകൊണ്ടിരുന്ന വെച്ചൂർ ഇനത്തിൽപെട്ട എട്ടുമാസം ഗർഭിണിയായ പശുവാണ് ചത്തത്.
കുരമ്പാല തെക്ക് ഇടത്തുണ്ടിൽ ചൈത്രം വീട്ടിലെ രാജേഷിെൻറ ഉടമസ്ഥതയിലുള്ളതാണ് പശു. പശുവിനെ രക്ഷെപ്പടുത്താൻ ശ്രമിച്ച രാജേഷ് (42) തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാജേഷിെൻറ സഹോദരൻ പ്രതീഷ് (38) രാജേഷിെൻറ അനന്തരവൻ ദേവ്കൃഷ്ണ എന്നിവർക്കും (11) കുത്തേറ്റു.
കടന്നലിനെ കണ്ട ഭാഗത്ത് രാത്രിയിൽ പ്രദേശവാസികൾ തീയിട്ടെങ്കിലും ചൊവ്വാഴ്ച വീണ്ടും കടന്നലിനെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.