പന്തളം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യുന്നതിനിടെ ബാങ്ക് ജീവനക്കാരിയുടെ ബാഗിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്വദേശിനി മുരുകമ്മയെയാണ് (70) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കോട്ടയം ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ കുളനടയിലായിരുന്നു സംഭവം. ബസിൽ കൃത്രിമമായി തിരക്കുകൂട്ടി കുളനട സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരി പി. ഉഷയുടെ ബാഗിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.
മോഷണവിവരം ശ്രദ്ധയിൽപ്പെട്ട ഉഷ ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി സ്വർണാഭരണം ഉൾപ്പെടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. അടൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.