പന്തളം: യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫെയ്സ്) വഴി പണം സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാകുന്നതോടെ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറാനൊരുങ്ങി ജില്ലയിലെ സർക്കാർ ഓഫിസുകൾ.
നിലവിൽ മിക്ക ഓഫിസുകളിലും ഓൺലൈൻ വഴിയും യു.പി.ഐ സംവിധാനം ഉപയോഗിച്ചും പണം അടക്കാൻ സംവിധാനമുണ്ട്. പുതിയ ഉത്തരവുകൂടി എത്തുന്നതോടെ പൂർണമായും ഗൂഗിൾ പേ, ഫോൺ പേ അടക്കമുള്ള യു.പി.ഐ സംവിധാനത്തിലൂടെ പണം അടക്കാൻ സാധിക്കും.
നിലവിൽ സർക്കാറിന്റെ മിക്ക സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാകുന്നതിനാൽ പണം അടക്കുന്നതും ഓൺലൈൻ വഴിയാണ്. പണം ഓഫിസിൽ വന്ന് അടക്കുന്നവർക്കും ഇനി ഫോൺ വഴി നേരിട്ട് ട്രഷറിയിലേക്ക് പണം അയക്കാനുള്ള സംവിധാനമാണ് വരുന്നത്.
ഇതിനായി ഓഫിസുകളിൽ ക്യൂ.ആർ കോഡ് പ്രദർശിപ്പിക്കണമെന്നും സാങ്കേതിക ക്രമീകരണങ്ങൾ വകുപ്പുകൾ ഒരുക്കണമെന്നാണ് നിർദേശം. മുമ്പ് 2018ൽ സമാന ഉത്തരവ് വന്നിരുന്നെങ്കിലും പൂർണമായും നടപ്പായിരുന്നില്ല.
വില്ലേജ് ഓഫിസുകൾ അടക്കമുള്ള ഓഫിസുകൾ പിന്നീട് കോവിഡ് സമയത്താണ് യു.പി.ഐ ഇടപാടുകൾ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. അത് ഇപ്പോഴും തുടരുന്നുണ്ട്. റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് അടക്കമുള്ള ഓഫിസുകളിൽ എല്ലാ സേവനങ്ങളും മറ്റും ഓൺലൈനായി മാത്രമാണ് നടത്താനാവുക. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി ഓഫിസുകളും നേരത്തേ ഓൺലൈൻ, യു.പി.ഐ രീതികളിലേക്ക് മാറിയിരുന്നു.
സബ് രജിസ്ട്രാർ ഓഫിസുകളടക്കമുള്ളവയിൽ പല സേവനങ്ങളും ഓൺലൈനായി ലഭ്യമാണെങ്കിലും ആധാരം പകർപ്പ് അടക്കമുള്ള ചില സേവനങ്ങൾക്ക് നേരിട്ടു തന്നെ പണം കൈമാറേണ്ടതുണ്ട്.
ഇത്തരം ഓഫിസുകളിലെ പണം സ്വീകരിക്കേണ്ട സേവ നങ്ങളും പുതിയ ഉത്തരവി ലൂടെ ഓൺലൈൻ സംവി ധാനത്തിലേക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.